ബ്ലോക്ക് തല പാചക മത്സരത്തിന് തുടക്കമായി
കുടുംബശ്രീ ബ്ലോക്ക് തല പാചക മത്സരത്തിന് തുടക്കമായി
രണ്ടാം പിണറായി സർക്കാരിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച കുടുംബശ്രീ ബ്ലോക്ക് തല പാചക മത്സരം ശ്രദ്ധേയമായി. ആദ്യദിനമായിരുന്ന വെള്ളിയാഴ്ച അന്തിക്കാട് ബ്ലോക്ക്, പഴയന്നൂർ, ചൊവ്വന്നൂർ, ഒല്ലുകര എന്നിവിടങ്ങളിൽ ആയാണ് മത്സരങ്ങൾ നടന്നത്. ഓരോ സി ഡി എസിൽ നിന്നും രണ്ടുപേർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയത്.
ജ്യൂസ് /ഷേക്ക്, പായസം, കേക്ക്, ദോശ / പുട്ട്, എന്നീ പരമ്പരാഗത വിഭവങ്ങളിലാണ് മത്സരം നടന്നത്.
വിദഗ്ധരായ ജഡ്ജിങ് പാനലാണ് വിജയികളെ കണ്ടെത്തിയത്. വിജയികളായവർക്ക് സമ്മാനദാനവും നടന്നു. ബ്ലോക്ക് തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹരായവർക്ക് ജില്ലാതലത്തിൽ മത്സരിക്കാൻ അവസരം ഉണ്ട്. എൻറെ കേരളം പവലിനിൽ വച്ചായിരിക്കും അന്തിമ വിജയിയെ കണ്ടെത്തുക.
കൊടകര ബ്ലോക്ക്, ചാലക്കുടി, മുല്ലശ്ശേരി, മതിലകം, വെള്ളാകല്ലൂർ എന്നീ ബ്ലോക്കുകളിൽ ഇന്ന് പാചക മത്സരങ്ങൾ നടക്കും.