പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് സുവാസിനീ പൂജ വേറിട്ട അനുഭൂതിയായി
ദേവസ്ഥാനത്ത് സുവാസിനീ
പൂജ വേറിട്ട അനുഭൂതിയായി
പെരിങ്ങോട്ടുകര : ദേവസ്ഥാനത്ത് ദേവീ ആരാധനയിലെ അപൂർവ്വ പൂജയായ സുവാസിനീ പൂജ വേറിട്ട അനുഭൂതിയായി. ശ്രീചക്ര സിംഹാസനേശ്വരിയായ ശ്രീദേവിയുടെ പൂജാ വിധാനത്തിൽ ഭുവനേശ്വരീ പ്രതിഷ്ഠക്കു മുന്നിൽ സിംഹാനത്തിലിരുത്തിയ വ്രതാനുഷ്ഠയായ സുവാസിനിയെ പഞ്ചോപചാരങ്ങളെക്കൊണ്ട് പൂജിച്ച് ആരാധിക്കുന്ന പ്രത്യക്ഷ നർത്തകീ പൂജ കൂടിയായി മാറി ഈ പൂജ. ശ്രീമദ് ലളിതാ സഹസ്രനാമത്തിൽ “സുവാസിന്യർച്ചന പ്രീതാ ..” എന്ന് ദേവിയെ സ്തുതിക്കുന്നുണ്ട്. ഇതിനായി തെരെഞ്ഞെടുത്തത് ലോകപ്രശസ്ത മോഹിനിയാട്ട നർത്തകിയും തിരുവിതാംകൂർ രാജകുടുംബാംഗവുമായ നാട്യഗുരു കലൈമാമണി ഗോപികാവർമ്മയെയാണ്. ദേവസ്ഥാനത്തെത്തിയ ഗോപികയെ പൂർണ്ണ കുംഭം നൽകി വാദ്യമേളങ്ങളോടെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു.പ്രത്യേകം അലങ്കരിച്ച സിംഹാസനത്തിലിരുത്തി ഗോപികയെ ഭഗവതി സങ്കല്പ ത്തിൽ ദേവസ്ഥാനാധിപതി ഉണ്ണിദാമോദരന്റെ മുഖ്യ കാർമ്മികത്വത്തിലാണ് സുവാസിനീ പൂജ നടത്തിയത്. അമ്മമാർ ആലപിച്ച ലളിതാ സഹസ്രനാമ ജപവും ഉണ്ടായിരുന്നു. പൂർണ്ണത്രയീ ജയപ്രകാശ് ശർമ്മ സഹ കാർമ്മികനായി. ഫോട്ടോ ക്യാപ്ഷൻ: പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് നടന്ന സുവാസിനി പൂജ. ലോകപ്രശസ്ത നർത്തകിയും തിരുവിതാംകൂർ രാജകുടുംബാംഗവുമായ കലൈമാമണി ഗോപിക വർമ്മയെ അലങ്കരിച്ച സിംഹാസനത്തിൽ ഇരുത്തിയാണ് സുവാസിനി പൂജ നടത്തിയത്. ദേവസ്ഥാനതിപതി ഉണ്ണി ദാമോദരൻ മുഖ്യ കാർമികനായി.