ഗ്രാമ വാർത്ത.
മലയാള സിനിമ മേഖലയിലെ ലഹരി ഉപയോഗം യാഥാർഥ്യമാണ് എന്ന് സംവിധായകനും നടനുമായ മേജർ രവി
മലയാള സിനിമ മേഖലയിലെ ലഹരി ഉപയോഗം യാഥാർഥ്യമാണ് എന്ന് സംവിധായകനും നടനുമായ മേജർ രവി ട്വന്റിഫോറിനോട്. എന്നാൽ , തനിക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടനായ ടിനി ടോം നടത്തിയ വെളിപ്പെടുത്തലിൽ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു മേജർ രവി. സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചതിനെ സ്വാഗതം ചെയ്യുന്നതായാലും മേജർ രവി വ്യക്തമാക്കി. എന്നാൽ, കുറ്റക്കാർക്ക് നേരെ അന്വേഷണം എത്തുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. വിഷയത്തിൽ ശക്തമായ നടപടി വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.