വിദ്യാഭ്യാസം
നാട്ടിക ഈസ്റ്റ് യു പി സ്കൂളിൽ പ്രീപ്രൈമറി പ്രവേശനോത്സവം. ———————————————————— നാട്ടിക : നാട്ടിക ഈസ്റ്റ് യു പി സ്കൂളിൽ പ്രീപ്രൈമറി വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം നടത്തി. പി. ടി. എ പ്രസിഡന്റ്, ശ്രീ. എം. എസ് സജീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ, വാർഡ് മെമ്പറും, നാട്ടിക ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീമതി ബിന്ദു പ്രദീപ്, പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക ശ്രീമതി. പി ആർ സ്നേഹലത ടീച്ചർ, സ്കൂൾ മാനേജർ ശ്രീ പി. എസ് സഹദേവൻ, എം. പി. ടി. എ പ്രസിഡന്റ് ശ്രീമതി നീതു അനിൽ, ശ്രീ. കെ ആർ ആർ ബൈജു മാസ്റ്റർ എന്നിവർ സംസാരിച്ചു. ആദ്യമായി വിദ്യാലയത്തിലെത്തിയ കുരുന്നുകളെ സമ്മാനപ്പൊതികൾ നൽകി സ്വീകരിച്ചു. ഇതോടൊപ്പം ലോകമാതൃഭഷാദിനാചരണവും നടത്തി. പ്രധാനധ്യാപികയുടെ നേതൃത്വത്തിൽ, സ്കൂൾ അസംബ്ലിയിൽ മാതൃഭാഷാപ്രതിജ്ഞ ചെയ്തു.
