ഇ പി ഐ മോഹനൻ മാസ്റ്ററെ അനുസ്മരിച്ചു
ഇ.പി.ഐ.മോഹനൻ മാസ്റ്ററെ അനുസരിച്ചു
വാടാനപ്പള്ളി:
“പാർലമെന്റ് അംഗീകരിച്ച് രാജ്യത്തു നടപ്പിലാക്കുന്നതെന്ന പേരിൽഏത് കരിനിയമത്തെയും സാധൂകരിച്ച് നടപ്പിലാക്കുന്ന സംസ്‌ഥാന സർക്കാർ ന്യായം അനുചിതമാണെന്ന്
ഇ.കെ.നായനാർ പ്രസ്താവിച്ച കാര്യം സി.പി.ഐ.എം.എൽ (റെഡ്ഫ്ളാഗ്)
സംസ്ഥാന സെക്രട്ടറി പി.സി.ഉണ്ണിച്ചെക്കൻ ചൂണ്ടിക്കാട്ടി.
മുൻകാല ഇടതുപക്ഷ സർക്കാരുകളുടെ സമീപനം വ്യത്യസ്തമായിരുന്നു. നായനാർ മുഖ്യമന്ത്രിയായിരിക്കെ പാർലമെന്റ് പാസാക്കിയ
പോട്ട നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചു.
കാലം കഴിയുമ്പോൾ രാഷ്ട്രീയത്തിൽ വരുന്ന മൂല്യച്യുതിയുടെ ലക്ഷണത്തെ ഇത് കാണിക്കുന്നു”.
മോഹനൻ മാസ്റ്റർ അനുസ്മരണ ദിനത്തിൽ ഭരണകൂട ഭീകരതയും മനുഷ്യാവകാശ ലംഘനങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു പി.സി.ഉണ്ണിച്ചെക്കൻ.
അനുസ്മരണ സമിതി ചെയർമാൻ കെ.എസ്. ബിനോജ് അദ്ധ്യക്ഷത വഹിച്ചു.
” അവകാശങ്ങൾ, അവകാശപ്പെടാനുള്ള അവകാശമില്ലാത്ത ഒരു ജനതയായി നമ്മൾ മാറുകയാണ്. എല്ലാ തരത്തിലുള്ള പൗരാവകാശങ്ങളും എടുത്തുകളയുന്ന, രാഷ്ട്രീയ സ്വാതന്ത്ര്യങ്ങൾ ഇല്ലാത്ത പ്രത്യേകതരം അവസ്‌ഥയിലേക്ക് ഇന്ത്യയിലടക്കം ലോകത്തിന്റെ പല കോണുകളിലും ജനാധിപത്യം അട്ടിമറിക്കപ്പെട്ടു കഴിഞ്ഞു”
യു.എ.പി.എ നിയമം പൗരാവകാശങ്ങളെ
നിഷേധിക്കുക മാത്രമല്ല നൂറു കണക്കിനു ജീവിതങ്ങളെയാണ് കവർന്നെടുക്കുന്നത്. ഫാസിസ്റ്റ് ഭീഷണിയുടെ ഇക്കാലത്ത് പൗരാവകാശങ്ങൾക്കായി എല്ലാ ജനാധിപത്യ വിശ്വാസികളും യോജിച്ചു പോരാടണമെന്ന് ഉണ്ണിച്ചെക്കൻ
അഭിപ്രായപ്പെട്ടു.
RMPI സംസ്‌ഥാന പ്രസിഡണ്ട് ടി.എൽ.സന്തോഷ് മോഹനൻ മാസ്റ്റർ അനുസ്മരണം നടത്തി.
തളിക്കുളം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ അഡ്വ.വി.എം.ഭഗവത്സിംഗ്, രഞ്ജിത്ത് പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.