ഗ്രാമ വാർത്ത.
താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർ ഉൾപ്പെടെ 37 പേരെ തിരിച്ചറിയാൻ സാധിച്ചതായി മന്ത്രി കെ രാജൻ
അപകടത്തിൽപെട്ട 37 പേരുടെ വിവരങ്ങൾ ലഭിച്ചു; 22 മരണം; സ്ഥിരീകരിച്ച് മന്ത്രി കെ രാജൻ
താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർ ഉൾപ്പെടെ 37 പേരെ തിരിച്ചറിയാൻ സാധിച്ചതായി മന്ത്രി കെ രാജൻ വ്യക്തമാക്കി. അപകടസ്ഥലം സന്ദർശിച്ച ശേഷം മാന്ദ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. 37 പേരിൽ 22 പേരുടെ മരണം സ്ഥിരീകരിച്ചു. കളക്ടറുടെ കണക്ക് അനുസരിച്ച് കോഴിക്കോട് ഉൾപ്പെടെ വിവിധ ആശുപത്രികളിലായി പത്ത് പേർ ചികിത്സയിലാണ്. അവരെ തിരിച്ചറിയാൻ സാധിച്ചു. അഞ്ച് പേർ ബോട്ടിൽ നിന്ന് നീന്തിക്കയറിയതായി പൊലീസും ഫയർഫോഴ്സും സ്ഥിരീകരിച്ചു. അപകടപ്പെട്ടത് സ്വകാര്യബോട്ട് ആയതിനാൽ അപകടത്തില്‍പെട്ടവരുടെ എണ്ണം രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. ഈ ദുരന്തത്തിൽ കൂടുതൽ ആളുകൾ ഇല്ലാതിരിക്കട്ടെ എന്നും മന്ത്രി വ്യക്തമാക്കി.