ഗ്രാമ വാർത്ത.
എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേള ഇന്ന് വൈകിട്ട് ആരംഭിക്കും.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ഥി കോര്‍ണറില്‍ നടക്കുന്ന ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേള ഇന്ന് വൈകിട്ട് ആരംഭിക്കും. മെയ് 15 വരെ നടക്കുന്ന മേളയുടെ പ്രധാന വിഷയങ്ങൾ യുവതയുടെ കേരളം, കേരളം ഒന്നാമത് എന്നിവയാണ്. മേളയുടെ ജില്ലാതല ഉദ്ഘാടനം വൈകിട്ട് അഞ്ചിന് ബഹു. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ബഹു. റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. പ്രദര്‍ശന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം ബഹു. പട്ടികജാതി പട്ടിക വര്‍ഗ വികസന, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. മേയര്‍, എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും.