തൃശൂർ റൂറൽ ജില്ലാ പോലീസ് ഓഫീസിലേക്കുള്ള റിങ് റോഡ് ഉദ്ഘാടനം ചെയ്തു
തൃശൂർ റൂറൽ ജില്ലാ പോലീസ് ഓഫീസിലേക്കുള്ള റിങ് റോഡ് ഉദ്ഘാടനം ചെയ്തു
റൂറൽ ജില്ലാ പോലീസ് ആസ്ഥാനമന്ദിരത്തിലേക്കുള്ള റിങ്ങ് റോഡ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.റൂറൽ പോലീസ് ആസ്ഥാനം വരുന്നതോടുകൂടി പോലീസ് ഓഫീസുകളുടെ സമുച്ചയം ഇരിങ്ങാലക്കുടയിൽ വികസിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പോലീസും ജനങ്ങളുമായിട്ടുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും പോലീസ് സ്റ്റേഷനുകളും പോലീസ് ആസ്ഥാനങ്ങളും ജനസൗഹൃദപരമായ കേന്ദ്രങ്ങൾ ആകുവാനും കഴിയണം എന്നും മന്ത്രി കൂട്ടിച്ചേർത്തു.എം എൽ എയുടെ പ്രേത്യേക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ച് ആണ് റോഡ് നിർമിച്ചത്. 104മീറ്റർ നീളവും 5 മീറ്റർ വീതിയും ഉള്ള റോഡ് ആണ് നിർമിച്ചത്.
ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോംഗെ ഐപിഎസ്, പതിനൊന്നാം വാർഡ് കൗൺസിലർ എം ആർ ഷാജു, ഡി വൈ എസ് പി ബാബു കെ തോമസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.