ഗ്രാമ വാർത്ത.
മണലൂർ മണ്ഡലത്തിലെ ബൂത്ത് ഇൻചാർജ്, ബൂത്ത് പ്രസിഡന്റ് ഉപരി പ്രവർത്തകരുടെ നേതൃ യോഗം, . ബിജെപി സംസ്ഥാന സഹ പ്രഭാരി ഡോക്ടർ. രാധമോഹൻ അഗർവാൾ MP ഉത്ഘാടനം ചെയ്തു.
2024 ലോകസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ബിജെപി സംസ്ഥാന സഹ പ്രഭാരിയും, രാജ്യസഭാ എംപിയും ആയ ശ്രീ ഡോ: രാധാ മോഹൻദാസ് അഗർവാൾ മണലൂർ മണ്ഡലം ബൂത്ത് ഇൻചാർജ്, ബൂത്ത് പ്രസിഡൻറ് / കൺവീനർ,ത്രിതല പഞ്ചായത്ത് ഇലക്ഷനിൽ മത്സരിച്ച സ്ഥാനാർത്ഥികൾ എന്നിവരുടെ യോഗത്തിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ നൽകി. ജില്ലാ പ്രസിഡന്റ് ശ്രീ.Adv: K.K.അനീഷ്കുമാർ, മേഖലാ പ്രസിഡണ്ട് ശ്രീ.ഉണ്ണികൃഷ്ണൻ മാസ്റ്റർ, മേഖലാ സംഘടനാ ജനറൽ സെക്രട്ടറി ശ്രീ.സുരേഷ് ജി, ലോകസഭാ ഫുൾടൈമർ ശ്രീ. രഞ്ജിത്ത് ജി, മണലൂർ നിയോജകമണ്ഡലം പ്രഭാരി ശ്രീ. അജിഘോഷ്, ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. ജസ്റ്റിൻ ജേക്കബ്, മണ്ഡലം പ്രഭാരി സുജയ് സേനൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു…