പെരിങ്ങോട്ടുകര: ദേവസ്ഥാനം കലാപീഠത്തിന്റെ സമഗ്ര സംഭാവന പുരസ്കാരങ്ങൾ വിതരണം ചെയ്തു.
പെരിങ്ങോട്ടുകര: ദേവസ്ഥാനം കലാപീഠത്തിന്റെ സമഗ്ര സംഭാവന പുരസ്കാരങ്ങൾ വിതരണം ചെയ്തു. ദേവസ്ഥാനം ഗരുഡ സന്നിധിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത നടിയും നർത്തകിയുമായ ശോഭനയ്ക്കും, പ്രശസ്തഘടവാദ കനും ഗ്രാമീ അവാർഡ് ജേതാവുമായ ടി. എച്ച്. വിനായക റാമിനും പെരിങ്ങോട്ടുകര ദേവസ്ഥാനാ ധിപതി ഉണ്ണി ദാമോദരനാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും ആയിരുന്നു പുരസ്കാരങ്ങൾ. പത്താമത് ദക്ഷിണാമൂർത്തി സംഗീതോത്സവത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ദേവസ്ഥാനം ആസ്ഥാന വിദ്വാൻ പദവി ടി. എസ്. രാധാകൃഷ്ണനും ചടങ്ങിൽ സമ്മാനിച്ചു. വിഷ്ണുമായ ദേവത പഞ്ചരത്നം എന്ന പേരിൽ ഡോക്ടർ പൂർണ്ണത്രയ ജയപ്രകാശ് ശർമ്മ രചിച്ച ടി എസ് കൃഷ്ണ ചിട്ടപ്പെടുത്തിയ പഞ്ചരത്ന കീർത്തനങ്ങൾ ചടങ്ങിൽ സമർപ്പിച്ചു. ടി.എച്ച്. വിനായക രാം ചടങ്ങുകൾ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കലാപീഠം അഡ്വൈസറി ബോർഡ് ചെയർമാൻ ഡോക്ടർ കെ. ജി രവീന്ദ്രനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംവിധായകൻ സത്യൻ അന്തിക്കാട്, ഗുരുഗോപികാ വർമ്മ, ദേ വസ്ഥാനാധിപതി ഉണ്ണി ദാമോദരൻ, കെ. ഡി. വേണുഗോപാൽ, കെ, ഡി. ദേവദാസ്, കെ. യു സ്വാമിനാഥൻ, എന്നിവരും ചടങ്ങിൽ സംസാരിച്ചു. ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ ആശംസയും ചടങ്ങിൽ ഉണ്ടായി