വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി ഡി എസിനു നേട്ടത്തിന്റെ ഒരു പൊൻതൂവൽ കൂടി :ജില്ലയിലെ 100 CDS കളിൽ മികച്ച CDS തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വാടാനപ്പള്ളി കുടുംബശ്രീ മോഡൽ CDS നു വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ സ്നേഹോപഹാരം തളിക്കുളം ബ്ലോക്ക് പ്രസിഡന്റ് കെ സി പ്രസാദ് സമ്മാനിച്ചു.
സി ഡി എസ് അരങ്ങ് 2023 വാർഷികാഘോഷം ഒരുമയുടെ പലമ മെയ് 10നു തൃത്തല്ലൂർ ശ്രീശൈലം ഓഡിറ്റോറിയത്തിൽ നടന്നു.തളിക്കുളം ബ്ലോക്ക് പ്രസിഡണ്ട് കെ സി പ്രസാദ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാടാനപ്പള്ളി കുടുംബശ്രീ മോഡൽ സിഡിഎസ് ചെയർപേഴ്സൺ ബീനാഷെല്ലി സ്വാഗതം പറഞ്ഞു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എം നിസാർ, ബ്ലോക്ക് മെമ്പർ ഇബ്രാഹിം പടുവിങ്ങൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രന്യ ബിനീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സബിത്ത് എ.എസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുലൈഖ ജമാലു വാർഡ് മെമ്പർമാരായ ഷബീർ അലി,ദിൽ ദിനേശൻ, സുജിത്ത്,ആശ ടീച്ചർ ഷൈജ ഉദയകുമാർ,രേഖ, നൗഫൽ,വാടാനപ്പള്ളി ഗ്രാമപഞ്ചത്തു സെക്രെട്ടറി ലിൻസ് ഡേവിഡ്,ജില്ലാ മിഷൻ കോഡിനേറ്റർ നിർമ്മൽ,DPM ശോബു നാരായണൻ, ICDS സൂപ്പർവൈസർ വൈദേഹി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.മെമ്പർ സെക്രെട്ടറി കെ. കെ. ലത റിപ്പോർട്ട് അവതരണം നടത്തി.CDS മെമ്പർമാർ, ബ്ലോക്ക് കോഡിനേറ്റേഴ്സ് അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു.തുടർന്ന് അയൽക്കൂട്ട അംഗങ്ങളുടെയും ഓക്സിലറി അംഗങ്ങളുടെയുംവിവിധ കലാപരിപാടികൾ അരങ്ങേറി.ആടിയും പാടിയും കുടുംബശ്രീ അംഗങ്ങൾ വാർഷികം ഗംഭീരമായി ആഘോഷിച്ചു. കുടുംബശ്രീ വൈസ് ചെയർപേഴ്സൺ അസീബ അസീസ് എല്ലാവർക്കും നന്ദി പറഞ്ഞു