എന്റെ കേരളത്തിൽ ഡ്രംസിൽ മാന്ത്രികത തീർത്ത് ശിവദേവ്
എന്റെ കേരളത്തിൽ ഡ്രംസിൽ മാന്ത്രികത തീർത്ത് ശിവദേവ്
അര മണിക്കൂർ താളവും മേളവും മാന്ത്രികതയും അതായിരുന്നു എന്റെ കേരളം മേളയിലെ പ്രധാന വേദി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മേളയിലാണ് ഒമ്പതു വയസുകാരൻ ശിവദേവ് ഡ്രംസിൽ വിസ്മയം തീർത്തത്. എന്റെ കേരളം തീം സോങ്ങ് അതി മനോഹരമായി അവതരിപ്പിച്ചും കാണികളെ കയ്യിലെടുത്ത്, മേളയിൽ ആരവം തീർത്ത പ്രകടനമാണ് ശിവദേവ് കാഴ്ചവെച്ചത്.
ചെറുപ്രായത്തിലെ വാട്ടർ ഡ്രംസ്സിൽ മാസ്മരികത തീർത്ത് ഈ കൊച്ചു മിടുക്കൻ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ഏഴു വയസ്സിൽ ട്രിനിറ്റി കോളേജ് ലണ്ടനിൽ നിന്നും ഡ്രം കിറ്റ് പെർഫോമൻസിൽ 91 % മാർക്കോടെ ഗ്രേഡ് വൺ നേടിയിട്ടുണ്ട്. കേരളത്തിൽ തന്നെ ഏഴു വയസ്സിൽ ഗ്രേഡ് വൺ കരസ്ഥമാക്കിയ അപൂർവ്വം കുട്ടികളിലൊരാൾ കൂടിയാണ് ശിവദേവ്.’ഡ്രംസിലെബാല വിസ്മയം’ എന്നറിയപ്പെടുന്ന ശിവദേവിൻ്റെ ഗുരു ചേറുശ്ശേരി സ്വദേശി മനോജ് മാഷാണ്.
സ്റ്റേജ് ഷോകളിലെ കുഞ്ഞു താരമായ ശിവദേവ്’ ‘ഡ്രമ്മർ കിഡ് ശിവദേവ് ‘എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സുപരിചിതനാണ്.ശിവദേവ് തൃശ്ശൂർ പഴുവിൽ സ്വദേശി തൃപ്രയാർ വീട്ടിൽ ബിനുവിന്റെയും ഡോ. പ്രിയ ബിനുവിന്റെയും മകനാണ് ശിവദേവ്.