തളിക്കുളം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നീരുറവ് DPR പ്രകാശനവും പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പഞ്ചായത്ത്തല പദ്ധതി രേഖ പ്രകാശനവും
തളിക്കുളം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നീരുറവ് DPR പ്രകാശനവും പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പഞ്ചായത്ത്തല പദ്ധതി രേഖ പ്രകാശനവും 2023 മെയ് 10 ന് രാവിലെ 10.30 മണിക്ക് തളിക്കുളം കുടുംബരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജിത പി ഐ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. കെ. ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി അനിത ടീച്ചർ സ്വാഗതം ആശംസിച്ചു. എം ജി എൻ ആർ ഇ ജി എസ് ആക്രെഡിറ്റഡ് എഞ്ചിനീയർ ശ്രീമതി ശരണ്യ ഇ കെ പദ്ധതി വിശദീകരണം നടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ എ. എം. മെഹബൂബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽനാസർ , ജനപ്രതിനിധികളായ സിംഗ് വാലത്ത്, വിനയ പ്രസാദ്, ഐ എസ് അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എം ജി എൻ ആർ ഇ ജി എസ് ജീവനക്കാർ, veo രശ്മി , ഹെൽത്ത് ഇൻസ്പെക്ടർ ഹനീഷ് കുമാർ , ആരോഗ്യപ്രവർത്തകർ, കില RP എന്നിവരും പരിപാടിയിൽ പങ്കെടുത്തു.