തളിക്കുളത്ത് മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു.
തളിക്കുളത്ത് മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു.
തളിക്കുളം ഗ്രാമപ്പഞ്ചായത്തിന്റെയും തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ 2022_23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം.അഹമ്മദ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അനിത അധ്യക്ഷത വഹിച്ചു.തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി.ഹനീഷ്കുമാർ സ്വാഗതം പറഞ്ഞു.ഹിന്ദുസ്ഥാൻ ലാറ്റെക്സ് ലിമിറ്റഡിന്റെ പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഡോ.രേവു ക്ലാസ് എടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൾ നാസർ നന്ദി രേഖപ്പെടുത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, ഗ്രാമപ്പഞ്ചായത്ത് മെമ്പർമാരായ ഐ. എസ്.അനിൽകുമാർ,വിനയപ്രസാദ്,സി.കെ.ഷിജി, സന്ധ്യ മനോഹരൻ,ജീജ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ എന്നിവർ പ്രസംഗിച്ചു. പബ്ലിക് ഹെൽത്ത് നേഴ്സ് ഒ.ബി.ഗംഗ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ടി.സുജിത്, കെ.എ. ജിതിൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്മാരായ സി.ഐ. സീനത്ത് ബീവി, കെ.ബി.രമ്യ,ഇ. എം.മായ, ആർ.ബി.എസ്.കെ.നേഴ്സ് എ. എസ്.ശ്രീലക്ഷ്മി, ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനീഷ,ആശ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.832 ഗുണഭോക്താക്കൾക്ക് മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു