AISF നാട്ടിക മണ്ഡലം സമ്മേളനം തൃപ്രയാറിൽ നടന്നു. മെയ് 19, 20 ഇരിങ്ങാലക്കുടയിൽ നടക്കുന്ന എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്
AISF നാട്ടിക മണ്ഡലം സമ്മേളനം തൃപ്രയാറിൽ നടന്നു. മെയ് 19, 20 ഇരിങ്ങാലക്കുടയിൽ നടക്കുന്ന എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്.തൃപ്രയാർ എസ്.എൻ.ഡി.പി ഹാളിൽ നടന്ന സമ്മേളനത്തിൽ മണ്ഡലം വൈസ് പ്രസിഡൻ്റ് അശ്വിൻ ബോസ് പതാക ഉയർത്തി. എ.ഐ.വൈ.എഫ് തൃശൂർ ജില്ലാ പ്രസിഡൻറ് ബിനോയ് ഷബീർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.സി.പി.ഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ.മുരളീധരൻ, എ.ഐ.എസ്.എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടി ബിബിൻ എബ്രഹാം, വൈസ് പ്രസിഡൻറ് മീനുട്ടി.ടി.ടി, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡൻറ് അർജ്ജുൻ മുരളീധരൻ, ജില്ലാ ജോ. സെക്രട്ടറി അഭിരാം, സി.പി.ഐ നാട്ടിക മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി.കെ.കൃഷ്ണകുമാർ, സി.പി.ഐ ലോക്കൽ സെക്രട്ടറി മണി നാട്ടിക,എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡൻ്റ് വൈശാഖ് അന്തിക്കാട്, മണ്ഡലം പ്രസിഡൻ്റ് എം.ജെ.സജൽകുമാർ, എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം സംഗീത മനോജ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.പുതിയ മണ്ഡലം ഭാരവാഹികളായി എസ്.അമൃത (സെക്രട്ടറി), അശ്വിൻ ബോസ് (പ്രസിഡൻ്റ്) എന്നിവരെ തിരഞ്ഞെടുത്തു.സഹ ഭാരവാഹികളായി അതുൽ, സൗരവ്, മുഹമ്മദ് സ്വാലിഹ്, ആദിരൂപ മനോജ് തുടങ്ങിയവരെ തിരഞ്ഞെടുത്തു.