ഗ്രാമ വാർത്ത.
കനോലി കനാലിൽ കക്ക വാരാനിറങ്ങിയ ആൾ മുങ്ങി മരിച്ചു.
എടത്തിരുത്തി: കനോലി കനാലിൽ കക്ക വാരാനിറങ്ങിയ ആൾ മുങ്ങി മരിച്ചു. ചൂലൂർ പള്ളിക്കടുത്ത് മുല്ലയിൽ കാർത്തികേയൻ (64) ആണ് മരിച്ചത്. കനോലി കനാലിൽ പൈനൂർ പല്ല ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെ എട്ടരയോടെ കക്ക വാരുന്നതിനായി വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു കാർത്തികേയൻ. തുടർന്ന് കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ ഒൻപതരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.