ഗ്രാമ വാർത്ത.
കഴിമ്പ്രം വാഴ പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ ഉണ്ണിയൂട്ട് നടന്നു
കഴിമ്പ്രം വാഴപ്പുളളി ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിൽ ഉണ്ണിയൂട്ട് നടന്നു.
രാവിലെ മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾ തുടർന്ന് ഉണ്ണിയൂട്ട് നടന്നു. 6 മാസം മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് ആയൂർ ആരോഗ്യത്തിനും വിദ്യാഗുണത്തിനും വേണ്ടിയുള്ള വിശേഷാൽ പൂജകളും നടന്നു. ക്ഷേത്രം മേൽശാന്തി മനോജ് മുഖ്യകാർമ്മികനായി. ശാന്തിമാരായ രാം ഘോഷ്, അക്ഷയ് എന്നിവർ സഹകാർമ്മികരായി. ക്ഷേത്രം ഭാരവാഹികളായ വി.യു ഉണ്ണികൃഷ്ണൻ, വി.ആർ രാധാകൃഷ്ണൻ, വി.കെ ഹരിദാസ്, വി.സി.ഷാജി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.