തൃപ്രയാർ വെച്ചു നടത്തിയ വാഹന പരിശോധനക്കിടെ അതിമാരക മയക്കുമരുന്നുമായ എംഡിഎം എയുമായി യുവാക്കൾ പോലീസിന്റെ പിടിയിൽ.
തൃപ്രയാർ വെച്ചു നടത്തിയ വാഹന പരിശോധനക്കിടെ അതിമാരക മയക്കുമരുന്നുമായ എംഡിഎം എയുമായി യുവാക്കൾ പോലീസിന്റെ പിടിയിൽ. വലപ്പാട് : തീരദേശ മേഖലയിൽ വില്പനക്കായി കൊണ്ടുവന്ന ലക്ഷങ്ങൾ വിലമതിക്കുന്ന അതിമാരക മയക്കുമരുന്നായ, 15 ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവാക്കളെ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രയാർ നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും വലപ്പാട് പോലീസും ചേർന്ന് പിടികൂടി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രെക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രയാർ വെച്ചു നടത്തിയ വാഹന പരിശോധനക്കിടെയാണ് ഷമീർ (39) S/O അബ്ദുള്ള നെടുമ്പുരക്കൽ വീട് കരുവന്നൂർ , രാജീവ് (45) S/O കൊച്ചുണ്ണി വെളിയത്തു വീട് പനംകുളം എന്നവരെ പോലീസ് അറസ്റ്റ് ചെയ്തത്. വലപ്പാട് സി ഐ സുശാന്ത് , എസ് ഐ സലിം , ക്രൈം സ്ക്വാഡ് എസ് ഐമാരായ സുനിൽ പി സി, പ്രദീപ് സി ആർ , എസ് ഐ സന്തോഷ് എം ടി , എസ് ഐ ഉണ്ണി പി യു , ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ബിജു സി കെ , ഷിന്റോ കെ ജെ , നിഷാന്ത് എ ബി, പ്രണവ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.പിടിയിലായ ഷമീർ ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷനിലെ റൗഡിയും, മുൻപ് അഞ്ചോളം തവണ വൻതോതിൽ കഞ്ചാവ് വില്പന നടത്തുന്നതിനായി കൊണ്ടുവന്നതിന് പിടിയിലായവനുമാണ്. തൃശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാന മന്ദിരം ഇന്ന് ഇരിഞ്ഞാലക്കുടയിൽ ബഹു മുഖ്യമന്ത്രി ഉൽഘാടനം ചെയ്യുന്നതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനുകളിലെ ഭൂരിഭാഗം പോലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിൽ ആണെന്ന് അറിഞ്ഞുകൊണ്ടാണ് ഇന്നത്തെ ദിവസം പ്രതികൾ തിരഞ്ഞെടുത്തത്.തീരദേ ശത്ത് വ്യാപകമായി വിവിധ ഇനങ്ങളിൽപെട്ട മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലും ,മയക്കുമരുന്ന് ഉപയോഗിച്ചുള്ള അക്രമങ്ങൾ വർദ്ധിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിലും ഇതിനെതിരായി സംസഥാന വ്യാപകമായി ശക്തമായ നടപടികൾ എടുക്കുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിൽ പോലീസ് നടപടികൾ സ്വീകരിച്ചുവരികയാണ്. പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെപറ്റിയും, പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെയും കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.