ഗ്രാമ വാർത്ത.

മാറാട് കൂട്ടക്കൊല സി ബി ഐ അന്വേഷണം വേണം : ഭാരതീയ മത്സ്യ പ്രവർത്തക സംഘം

മാറാട് കൂട്ടക്കൊല സി ബി ഐ അന്വേഷണം വേണം : ഭാരതീയ മത്സ്യ പ്രവർത്തക സംഘം

തൃപ്രയാർ : 2003 മെയ്‌ 2 മാറാട് കടപ്പുറത്ത് 8 പേരെ കൊലപ്പെടുത്തിയ കേസിലെ ഗൂഡലോചനകൾ പുറത്ത്കൊണ്ടുവരുന്നതിന് സിബിഐ അന്വേഷണം നടത്തണമെന്ന് തൃപ്രയാറിൽ നടന്ന ഭാരതീയ മത്സ്യ പ്രവർത്തക സംഘത്തിന്റെ 21 ആം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
പരമ്പരാഗത മത്സ്യതൊഴിലാളി സമൂഹത്തെ പട്ടിക ജാതിയിലോ പട്ടിക വർഗ്ഗത്തിലോ ഉൾപ്പെടുത്തണമെന്നും, ഒ ഈ സി വിഭാഗത്തിൽ പ്പെടുന്ന വിദ്യാർത്ഥികൾക്കുള്ള ലംസം ഗ്രാൻഡ് സമയ ബന്ധിതമായി വിതരണം ചെയ്യണമെന്നും, തീര ദേശ ഹൈവേ പ്രവർത്തനങ്ങൾ നടത്തുമ്പോൾ വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് പുനരിധിവാസ പാക്കേജ് നാഷണൽ ഹൈവേക്ക് നൽകിയ പരിഗണന നൽകി പ്രഖ്യാപിക്കണമെന്നും സമ്മേളനം കേന്ദ്ര – സംസ്ഥാന സർക്കാറുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാഷ്ട്രീയ സ്വയംസേവക സംഘം മുൻ അഖില ഭാരതീയ കാര്യകാരി സദസ്യൻ എസ്സ്. സേതുമാധവൻ സമാപന സമ്മേളനത്തിൽ സംസാരിച്ചു.

സംസ്ഥാന ഭാരവാഹികളായി പി. പി. ഉദയഘോഷ് (പ്രസിഡന്റ് ),
സി ആർ രാജേഷ് നാട്ടിക (ജനറൽ സെക്രട്ടറി ),
പി. പീതാംബരൻ (കോഴിക്കോട്),സാമി പട്ടര്പുരക്കൽ (തളിക്കുളം ), സതി ബാലൻ പയ്യോളി (വൈസ് പ്രസിഡന്റ്മാർ ),
പി എസ്സ് ഷമി (എറണാകുളം )
കെ. ശിശുപാലൻ (തിരുവനന്തപുരം ),
ഇന്ദിര മുരളി ചാവക്കാട്,
കെ. ജി. സുരേഷ് മുനക്കക്കടവ് (ട്രഷറർ )
എന്നിവരെ തെരഞ്ഞെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close