ഗ്രാമ വാർത്ത.

ആശങ്കകൾക്ക് വിരാമം, പ്രതീക്ഷകളോടെ രശ്മി മടങ്ങി.

ആശങ്കകൾക്ക് വിരാമം, പ്രതീക്ഷകളോടെ രശ്മി മടങ്ങി.

കോടതിവിധി പകർപ്പ് നേടാൻ ഉത്തരവു ലഭിച്ചതോടെ രശ്മിയുടെ ദീർഘനാളത്തെ ആശങ്ക അദാലത്തിൽ തോർന്നു. വിധി പകർപ്പു ലഭിച്ചു ആധാരം നേടാൻ വഴി തെളിഞ്ഞതോടെ ‘കരുതലും കൈതാങ്ങും’ രശ്മിക്ക് സമ്മാനിച്ചത് മറക്കാനാവാത്ത ദിനമാണ്.

കാഞ്ഞാണി പൂവത്തിങ്കൽ രശ്മി നിരാലംബയായ വിധവയായി തീർന്നിട്ട് നാളുകളായി. പൂർവിക സ്വത്തായ ഏഴര സെൻറ് സ്ഥലവും വീടുമാണ് രശ്മിയുടെ മുതൽക്കൂട്ട്. നാളുകൾക്കു മുമ്പേ ഭർത്താവ് നഷ്ടപ്പെട്ട രശ്മിക്ക് മക്കൾ മൂന്ന് പേരാണ്. മുൻപ് കേസിൽ കിടന്നിരുന്ന സ്ഥലത്തിൻ്റെ കോടതിവിധിയായ ശേഷം പകർപ്പ് കിട്ടാനായി 2005 മുതൽ കാത്തിരിക്കുകയായിരുന്നു. ഭൂമി സ്വന്തമാണെന്ന് തെളിയിക്കുന്ന രേഖകളായി സർവീസ് സ്കെച്ച് മാത്രമാണ് കൈവശം ഉണ്ടായിരുന്നത്. കോടതി വിധിയുടെ പകർപ്പ് നേടാനുള്ള ഉത്തരവ് അദാലത്തിൽ വച്ച് റവന്യൂ മന്ത്രി കെ രാജൻ രശ്മിക്ക് നൽകി. ഇനി ആധാരം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് രശ്മിയും മകനും അദാലത്തിൽ നിന്നും മടങ്ങിയത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close