കയ്യോടെ കൊടുത്ത് റേഷൻ കാർഡ്; മേഴ്സി യ്ക്ക് ആശ്വാസം
കയ്യോടെ കൊടുത്ത് റേഷൻ കാർഡ്; മേഴ്സി യ്ക്ക് ആശ്വാസം
പുത്തൂരിലെ പുത്തൻ വീട്ടിൽ മേഴ്സിയ്ക്ക് അദാലത്തിൽ തന്നെ മുൻഗണനാ വിഭാഗത്തിൽ റേഷൻ കാർഡ് ലഭിച്ചപ്പോൾ അത്ഭുതവും സമാധാനവുമായി. അപേക്ഷ കൊടുക്കുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല അദാലത്തിൽ വെച്ച് തന്നെ മുൻഗണനാ വിഭാഗത്തിൽ കാർഡ് ലഭിക്കുമെന്ന്.
സ്വന്തമായി വീടില്ലാത്ത വാടക വീട്ടിൽ താമസിക്കുന്ന മേഴ്സിയും ഭർത്താവും രോഗബാധിതർ കൂടിയാണ്. സ്ട്രോക്കും പ്രഷറും മറ്റു രോഗങ്ങളുമാണ് ഭർത്താവിനുള്ളത്. ഹൃദ്രോഗിയായ മേഴ്സി യ്ക്ക് ഒരു മേജർ സർജറി കൂടി ചെയ്യേണ്ടി വന്നിട്ടുണ്ട്. ചികിത്സയ്ക്കും മരുന്നുകൾക്കും മറ്റും വലിയ തുക തന്നെ വേണ്ടി വരുന്ന മേഴ്സിയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളേറെയാണ്.
അദാലത്തിൽ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ തന്നെ ലഭിച്ചപ്പോൾ മേഴ്സി ആശുപത്രി ചെലവുകൾക്കും മറ്റും ചെലവഴിക്കേണ്ടി വരുന്ന വലിയ തുകയിൽ നിന്ന് രക്ഷപ്പെട്ട സന്തോഷത്തിലാണ്.