തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പി എം എ വൈ (ഗ്രാമീൺ ) പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം നടന്നു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പി എം എ വൈ (ഗ്രാമീൺ ) പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം നടന്നു. 2022-23 സാമ്പത്തീക വർഷത്തിൽ 18 വീടുകളുടെ നിർമ്മാണമാണ് സമയബന്ധിതമായി പൂർത്തീകരിച്ചത്.ഇതോടൊപ്പം ഇവർക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2022-23 വർഷം മികച്ച നേട്ടം കൈവരിച്ച പഞ്ചായത്തുകൾക്ക് അനുമോദനവും ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ച പ്രോജക്ടുകളുടെ മികവാർന്ന നിർവ്വഹണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്ക് ആദരവും നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ സി പ്രസാദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ അധ്യക്ഷയായി.സി പി ടസ്റ്റ് ചെയർമാൻ സി പി സാലിഹ് വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ മുഖ്യാതിഥിയായി. ഏറ്റവും കൂടുതൽ തൊഴിൽ ദിനം സൃഷ്ടിച്ച വലപ്പാട് പഞ്ചായത്ത്, ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനം നൽകിയ തളിക്കുളം പഞ്ചായത്ത്, ഏറ്റവും കൂടുതൽ വ്യക്തിഗത ആസ്തികൾ നിർമ്മിച്ച വാടാനപ്പള്ളി പഞ്ചായത്ത് ,ലേബർ ബജറ്റ് 100 % കൂടുതൽ കൈവരിച്ച നാട്ടിക പഞ്ചായത്ത് ,ഏറ്റവും കൂടുതൽ അങ്കണവാടികളും വർക്ക് ഷെഡുകളും നിർമ്മിച്ച ഏങ്ങണ്ടിയൂർ പഞ്ചായത്ത് എന്നിവയെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിജോഷ് ആനന്ദൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാർ തുടങ്ങിയവർ സംസാരിച്ചു.