ഗ്രാമ വാർത്ത.
നിരഞ്ജനക്ക് അനുമോദനവുമായി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി
നിരഞ്ജനക്ക് അനുമോദനവുമായി നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി
പെരിങ്ങോട്ടുകര: താന്ന്യം നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷയിൽ ഫുൾ എ വൺ നേടിയ നിരഞ്ജന കെ.പി ക്ക് വസതിയിലെത്തി അനുമോദനം നൽകി ഡി സി സി പ്രസിഡൻ്റ് ജോസ് വളളൂർ നിരഞ്ജനയെ പൊന്നാട ചാർത്തിയും ,മൊമൻ്റോ നൽകിയും അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു .നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ആൻ്റോ തൊറയൻ അധ്യക്ഷത വഹിച്ചു.കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി എം.ബി സജീവ് കോൺഗ്രസ് നേതാക്കളായ രാമൻ നമ്പൂതിരി ,നിസ്സാർ കുമ്മം കണ്ടത്ത് ,പ്രമോദ് കണിമംഗലത്ത് എന്നിവർ പ്രസംഗിച്ചു .പോൾ പുലിക്കോട്ടിൽ ,വില്ലി പട്ടത്താനം ,ജഗദീശൻ വാളമുക്ക് , ബിനോയ് പെരിങ്ങോട്ടുകര ,റിജു കണക്കന്തറ എന്നിവർ നേതൃത്വം നൽകി .നിരഞ്ജന കെ.പി നന്ദി രേഖപ്പെടുത്തി