വാടാനപ്പള്ളിയിൽ മൊബൈൽ കടക്ക് തീ പിടിച്ചു.
വാടാനപ്പള്ളിയിൽ മൊബൈൽ കടക്ക് തീ പിടിച്ചു.
വാടാനപ്പള്ളി : കട തുറക്കുന്നതിന് മുമ്പ് വാടാനപ്പള്ളിയിൽ മൊബൈൽ കടക്ക് തീ പിടിച്ചു. വാടാനപ്പള്ളി ബീച്ച് റോഡിന് എതിർ വശത്തെ സിറ്റി മൊബൈൽ കടക്കാണ് തീ പിടിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് അടഞ്ഞുകിടന്നിരുന്ന കടക്കുളളിൽ നിന്ന് തീയ്യും പുകയും ഉയർന്നത്. പരിസരത്ത് ഉണ്ടായിരുന്നവർ ഇത് കണ്ട് വിവരം അറിയിച്ചതോടെ കടയുടമയുടെ സഹോദരൽ പാഞ്ഞെത്തി താക്കോൽ കൊണ്ടുവന്ന് കടയുടെ ഷട്ടർ തുറന്ന് നാട്ടുകാരുടെ സഹായത്താൽ അകത്ത് കയറി വെളളമടിച്ച് തീ കെടുത്തിയതിനാൽ വൻ അപകടം ഒഴിവായി. കടക്കുള്ളിൽ പിൻവശത്തെ മൊബൈൽ റിപ്പയറിങ് റൂമിലാണ് തീ പിടിച്ചത്. കടയിൽ റിപ്പയറിങ്ങിന് കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന വില പിടിപ്പുള്ള 50 ഓളം മൊബൈൽ ഫോണുകളും ഉപകരണങ്ങളും കത്തി നശിച്ചതായി ഉടമ മനാഫ് പറഞ്ഞു.. വൻ നഷ്ടമാണ് ഉണ്ടായത്. ഫയർഫോഴ്സ് എത്തുംമുമ്പേ തീ കെടുത്തിയിരുന്നു. തീ വേഗം അണക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ തീ പടർന്ന് പരിസരത്തെ നിരവധി കടകൾ കത്തി ചാമ്പലാകുമായിരുന്നു. ഏതാനും മാസം മുമ്പ് 30 മീറ്റർ അടുത്താണ് തീ പടർന്ന് ഏഴോളം കടകൾ കത്തി നശിച്ചത്. വിവരമറിഞ്ഞ് വാടാനപ്പള്ളി പൊലീസും പാഞ്ഞെത്തിയിരുന്നു.