വർണ്ണാഭമായി വലപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ SPC പാസിംഗ് ഔട്ട് പരേഡ്*
വർണ്ണാഭമായി വലപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ SPC പാസിംഗ് ഔട്ട് പരേഡ്
വലപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2021- 22 വർഷത്തിലെ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു.
ചടങ്ങിൽ ബഹു. M P ശ്രീ ടി. എൻ. പ്രതാപൻ പരേഡിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ദേശീയ പതാകയെ സാക്ഷിനിർത്തി ബഹു SHO സർക്കിൾ ഇൻസ്പെക്ടർ K S സുശാന്ത് കേഡറ്റുകൾക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു . സത്യപ്രതിജ്ഞാ വചനങ്ങൾ ഏറ്റുപറഞ്ഞുകൊണ്ട് കേഡറ്റുകൾ ഉത്തമ പൗരന്മാരായിരിക്കും എന്ന് പ്രതിജ്ഞ ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് K C പ്രസാദ്, വാർഡ് മെമ്പർ E P അജയഘോഷ്, വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് V R ജിത്ത്, ഹെഡ്മിസ്ട്രസ് ജിഷ കെ സി, PTA എക്സിക്യൂട്ടീവ് അംഗങ്ങൾ,MPTA, SMC പ്രതിനിധികൾ,ഗാർഡിയൻ SPC, എന്നിവരാൽ സമ്പന്നമായിരുന്നു സദസ്സ്.
CPO മാരായ ഡാഗി വി. പി, ഷിജി ഇ. എസ്, DI. വിപിൻകുമാർ എൻ വി എന്നിവരുടെ മേൽനോട്ടത്തിൽ നയനാനന്ദകരമായ പരേഡ് നടന്നു. പരേഡ് കമാൻഡർ മാരായ മുഹമ്മദ് മുസ്തഫ K A, എഫ്,ശ്രേയ വി. എസ്, നാഫിയ R S, ജീവാനന്ദ് പ്രേം കെ, ഡ്രിൽ ഇൻസ്ട്രക്ടർ CPO. വിപിൻ കുമാർ എൻ വി, എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ഫ്ലാഗ് ബെയറേഴ്സ് ആയ അൻസിൽ കെ എസ്, മിജുൽ എ ബി, ഫിദ ഫാത്തിമ പി എസ് പരേഡിന് താളമേകിയ നസീബ പി എഫ് എന്നീ കേഡറ്റുകൾ പ്രത്യേക പ്രശംസക്ക് പാത്രമായി.