ഗ്രാമ വാർത്ത.
തൃപ്രയാർ രജിസ്റ്റർ ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി വാസവൻ നിർവഹിച്ചു
തൃപയാർ: ആധാരം രജിസ്റ്റർ ചെയ്ത അന്നു തന്നെ പോക്കുവരവു ചെയ്ത ആധാരം ലഭിക്കുന്ന പദ്ധതി റവന്യു വകുപ്പുമായി ധാരണയായിട്ടുണ്ടെന്നും ഇത് ഈ വർഷം തന്നെ നടപ്പാക്കുമെന്നും വിപ്ലവകരമായ മാറ്റമാണ് വരികയെന്നും മന്ത്രി വാസവൻ. പുതുക്കി നിർമിച്ച തൃപ്രയാർ രജിസ്റ്റർ ഓഫീസിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .സി.സി. മുകുന്ദൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി., ജില്ല പഞ്ചായത്തംഗം മജ്ജുള അരുണൻ, പഞ്ചായത്തു പ്രസിഡന്റ് എം.ആർ. ദിനേശൻ , രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം.എ. ഹാരിസ് ബാബു,കെ.എ.ഷൗക്കത്തലി യു.കെ.ഗോപാലൻ, എന്നിവർ പങ്കെടുത്തു. ഉത്തര മേഖല രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഒ.എ. സതീശ് സ്വാഗതവും ജില്ല രജിസ്ട്രാർ ജനറൽ മരിയജൂഡി നന്ദിയും പറഞ്ഞു.