ഗ്രാമ വാർത്ത.

ഇളങ്കോയുടെ ഓർമ്മകളിൽ നിറഞ്ഞ് കോതകുളം ബീച്ച്

ഇളങ്കോയുടെ ഓർമ്മകളിൽ നിറഞ്ഞ് കോതകുളം ബീച്ച്

2023 മെയ് 1 7, തൃപ്രയാർ: അകാലത്തിൽ പൊലിഞ്ഞുപോയ യുവചിത്രകാരൻ ഇവാൻ ഇളങ്കോയുടെ ഓർമ്മകളിൽ നിറഞ്ഞ് കോതകുളം ബീച്ച്. പാട്ടും പറച്ചിലും കവിത ചൊല്ലലുമായി സായാഹ്നം മുഴുവൻ അവിസ്മരണീയമായി. ഏതുലോകത്തും ഏതുകാലത്തും കുട്ടികളുടെ കലാപ്രവർത്തനങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കേണ്ടത് അവർ ജനിച്ചുവളരുന്ന സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഉദ്ഘാടനം നിർവഹിച്ച ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് പറഞ്ഞു. കുട്ടികളുടെ വ്യത്യസ്തമായ അനുഭവ തലങ്ങൾ സ്വതന്ത്രമായി ആവിഷ്കരിക്കാൻ ഇത്തരം പരിപാടികൾ സഹായകമാകും. മണലിൽ വരച്ചും മണൽ ശില്പങ്ങൾ തീർത്തും കുട്ടികൾ ഭാവനയുടെ വലിയ ലോകങ്ങൾ ആവിഷ്കരിക്കുകയാണെന്ന് പ്രമുഖ ചിത്രകാരൻ പ്രേംജി അഭിപ്രായപ്പെട്ടു. പി.സി. വത്സൻ, ഇമ ബാബു, പി.എൻ.പ്രൊവിന്റ് തുടങ്ങിയവർ സംസാരിച്ചു. വലിയ കാൻവാസിൽ കുട്ടികൾ നിരവധി ചിത്രങ്ങൾ വരച്ചു. മണൽ ശില്പ നിർമ്മാണത്തിൽ പല പ്രായത്തിലുള്ള കുട്ടികൾ കുട്ടികൾ പങ്കാളികളായി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close