എസ്.എൻ.ഡി.പി.ശ്രീദേവമംഗലം ശാഖ ഭരണ സമിതി, വനിതാ സംഘം, മൈക്രോ യൂണിറ്റ്, യൂത്ത് മൂമെന്റ്, ബാലജന യോഗം കമ്മറ്റികളുടെ സംയുക്ത യോഗം നടത്തി.
എസ്.എൻ.ഡി.പി.ശ്രീദേവമംഗലം ശാഖ ഭരണ സമിതി, വനിതാ സംഘം, മൈക്രോ യൂണിറ്റ്, യൂത്ത് മൂമെന്റ്, ബാലജന യോഗം കമ്മറ്റികളുടെ സംയുക്ത യോഗം നടത്തി.
നാട്ടിക യൂണിയൻ ബാലജന യോഗം കോഡിനേറ്റർ ശ്രീ പ്രകാശ് കടവിൽ യോഗം ഉൽഘാടനം ചെയ്തു.
ശാഖാ വനിതാ സംഘം സെക്രട്ടറി ഇന്ദിര രാജഗോപാൽ ഗുരുദേവന് ഭദ്രദീപം തെളിയിച്ചു.
ഭാമ, ആവണി എന്നിവർ ദൈവദശകം പ്രാർത്ഥന ആലപിച്ചു.
ശാഖാ കുടുംബാംഗങ്ങളിൽ മരണപ്പെട്ടവർക്ക് വനിതാ സംഘം വൈസ് പ്രസിഡണ്ട് കൈരളി വത്സൻ അനുശോചനം രേഖപ്പെടുത്തി യോഗം മൗന പ്രാർത്ഥന നടത്തി.
ശാഖാ പ്രസിഡണ്ട് വിശ്വംഭരൻ തറയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് വൈസ് പ്രസിഡണ്ട് സത്യൻ കുറൂട്ടിപ്പറമ്പിൽ സ്വാഗതം പറഞ്ഞു.
ശാഖാ സെക്രട്ടറി പ്രദീപ് തറയിൽ റിപ്പോർട്ടും ശാഖയുടെ 2022 വാർഷിക വരവ് ചിലവ് കണക്കുകൾ നാട്ടിക യൂണിയനിൽ ഓഡിറ്റ് ചെയ്ത ഓഡിറ്റ് റിപ്പോർട്ടും വായിച്ചു.
വെക്കേഷൻ അവസാനിക്കുന്നതിന് മുമ്പായി ബാലജന യോഗം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏകദിന സഹവാസ ക്യാമ്പ് നടത്തണമെന്നും എസ്.എസ്.എൽ.സി. പ്ലസ് 2 പരീക്ഷയിൽ വിജയിച്ച എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ അനുമോദനം നൽകണമെന്നും തീരുമാനിച്ചു. മല്ലി നാഥൻ ,രാധാകൃഷ്ണൻ , മുരളി, സാന്തിഷ്, സജ്നി ആനന്ദൻ , സജിനി ഗോകുൽദാസ് എന്നിവർ സംസാരിച്ചു. ബാലജന യോഗം ട്രഷറർ യോഗത്തിന് നന്ദി പറഞ്ഞു.
2023 മെയ് 27 ശനിയാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 5 വരെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി “നിഴലിൽ ” ഗുരുവിനൊപ്പം ഒരു ദിവസം എന്ന പേരിൽ ദേവമംഗലം ശാഖാ ഗുരുമന്ദിര ഓഡിറ്റോറിയത്തിൽ വെച്ച് ഏകദിന സഹവാസ ക്യാമ്പ് നടത്തും.
ലഘു ഭക്ഷണവും ഉച്ച ഭക്ഷണം സദ്യയും നൽകും.
നാട്ടിക യൂണിയൻ പ്രസിഡണ്ട് ശ്രീ ഉണ്ണികൃഷ്ണൻ തഷ്ണത്ത് യോഗം ഉൽഘാടനം ചെയ്യും.
യൂണിയൻ വൈസ് പ്രസിഡണ്ട് സുധീപ് മാസ്റ്റർ, സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി , ബാലജന യോഗം കോഡിനേറ്റർ പ്രകാശ് കടവിൽ , വനിതാ സംഘം പ്രസിഡണ്ട് ബിന്ദു മനോജ് എന്നിവർ അതിഥികളായി പങ്കെടുക്കും.