ഗ്രാമ വാർത്ത.
സെൻസസ് ക്വിസ്: പുരസ്കാരം നൽകി
സെൻസസ് ക്വിസ്: പുരസ്കാരം നൽകി
കേരള സാഹിത്യ അക്കാദമി ക്യാമ്പസ് ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് സെൻസസ് ഓപ്പറേഷൻസ്, കേരള നടത്തിയ “സ്റ്റാൾ സന്ദർശിക്കൂ സമ്മാനം “എന്ന ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി.
കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ സമ്മാനദാനം നിർവഹിച്ചു. ജിജിൻ ജോസഫ്, നിജോ ജോസഫ്, ആരിഫ ഫൈജാസ്, വിനയാ വിജയൻ, ദർശൻ കൃഷ്ണൻ കെ. എന്നിവരാണ് വിജയികൾ. സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, എഡിഎം ടി മുരളി, സെൻസസ് ഡെപ്യൂട്ടി ഡയറക്ടർ എ ശൈലേന്ദ്ര പങ്കെടത്തു.