ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി ഐ ടി യു, കേരള കർഷകസംഘം, ജനാധിപത്യ മഹിള അസോസിയേഷൻ, ഡി വൈ എഫ് ഐ , എസ് എഫ് ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ തൃപ്രയാർ സെന്ററിൽ പ്രകടനവും ധർണ്ണയും നടത്തി.
നാട്ടിക:ഗുസ്തി താരങ്ങളെ ചൂഷണത്തിന് വിധേയമാക്കിയ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡണ്ടും എം പി യുമായ ബ്രിജ് ഭൂഷൺ ശരൺസിംഗ് രാജി വെക്കുക എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി ഐ ടി യു, കേരള കർഷകസംഘം, ജനാധിപത്യ മഹിള അസോസിയേഷൻ, ഡി വൈ എഫ് ഐ , എസ് എഫ് ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ തൃപ്രയാർ സെന്ററിൽ പ്രകടനവും ധർണ്ണയും നടത്തി.സി പി ഐ എം ഏരിയ സെക്രട്ടറി എം.എ ഹാരിസ്ബാബു ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ഏരിയ സെക്രട്ടറി ടി എസ് മധുസൂധനൻ അധ്യക്ഷനായി. കർഷകസംഘം ഏരിയ സെക്രട്ടറി അഡ്വ:വി കെ ജോതിപ്രകാശ്, കെ എസ് കെ ടി യു ഏരിയ സെക്രട്ടറി കെ എ വിശ്വംഭരൻ , ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി പി ആർ നിഖിൽ , മഹിള അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് മഞ്ജുള അരുണൻ, കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം പി ഐ സജിത, ബൈന പ്രദീപ്, ജ്യോത്സന ശക്തിധരൻ , ടി ജി നിഖിൽ എന്നിവർ സംസാരിച്ചു. കായിക താരം പി എ അതുല്യ, മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി രാജിഷ ശിവജി സ്വാഗതവും എസ് എഫ് ഐ ഏരിയ സെക്രട്ടറി പി എം മുദുൽ നന്ദിയും പറഞ്ഞു