ഗ്രാമ വാർത്ത.

ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി നാട്ടിക വെസ്റ്റ് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിച്ചു.
നാട്ടിക ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡിലെ നാട്ടിക വെസ്റ്റ് സബ് സെന്ററിൽ നടത്തിയ പരിപാടി സി.സി.മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.ദിനേശൻ അധ്യക്ഷത വഹിച്ചു. നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ആർ.രാഗി റിപ്പോർട്ട് അവതരിപ്പിച്ചു.നാട്ടിക ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു സ്വാഗതം പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി.ഹനീഷ്കുമാർ നന്ദി രേഖപ്പെടുത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ.സന്തോഷ്, ഗ്രാമപ്പഞ്ചായത്ത് മെമ്പർമാരായ കെ.ആർ.ദാസൻ,പി.വി.സെന്തിൽ കുമാർ, റസീന ഖാലിദ്‌,സുരേഷ്‌ ഇയ്യാനി,ജില്ലാ മെഡിക്കൽ ഓഫീസിലെ സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ രാധിക എന്നിവർ പ്രസംഗിച്ചു. നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിലെ പബ്ലിക് ഹെൽത്ത് നേഴ്സ് ഒ.ബി.ഗംഗ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സുമാരായ എസ്.ഉഷ, വി.എം.ജയലക്ഷ്മി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്. ഫസീല ബീവി, അഞ്ചു സുരേന്ദ്രൻ, പി.ആർ.ഒ അനുശ്രീ,എം.എൽ.എസ്. പി.നേഴ്സ് ശ്രുതി, ആർ.ബി.എസ്.കെ. നേഴ്സ് അഞ്ചു,പാലിയേറ്റീവ് നേഴ്സ് പ്രിയ, നാട്ടിക ഗ്രാമപഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റ് ലാജി, ആശ വർക്കർമാർ,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി പ്രദേശത്തെ ജനപങ്കാളിത്തത്തോടെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കും,മികച്ച സൗകര്യങ്ങളൊരുക്കി എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളേയും ജനസൗഹൃദ സ്ഥാപനങ്ങളായി മാറ്റും. വര്‍ധിച്ചു വരുന്ന രോഗാതുരത, ജീവിതശൈലീ രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയുടെ പ്രതിരോധത്തിന് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ സഹായിക്കുന്നതാണ്,

ജനകീയ ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് ജനകീയ ആരോഗ്യ ക്ലബ്ബുകള്‍ രൂപീകരിക്കും. ആരോഗ്യകരമായ ജീവിതശൈലി, വ്യായാമം എന്നിവ പ്രോത്സാഹിപ്പിക്കുവാനും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടു കൂടി സംഘടിപ്പിക്കുക എന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍, സാന്ത്വനപരിചരണം ആവശ്യമായവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലൊരുക്കാനും ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ സഹായിക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close