ഗ്രാമ വാർത്ത.
പ്രണയം സേഫ് സോണിലാണ്
പ്രണയം
സേഫ് സോണിലാണ്
നിന്നിൽ ഞാൻ
എത്രയെന്നും
എന്നിൽ നീ
എത്രയെന്നും
അളവു
നോക്കാത്ത
കാലത്തോളം
പ്രണയം
സേഫ് സോണിലാണ്.
നിന്നെ കാത്തിരുന്നു
മടുത്തുവെന്ന് ഞാനും
എന്നെ കാത്തിരുന്ന്
മടുത്തു എന്ന് നീയും
പറയാത്തിടത്തോളം
പ്രണയം
സേഫ് സോണിലാണ് .
നീയല്ലാതെ
മറ്റാരെങ്കിലും
എന്നിലുണ്ടോ
എന്ന് നീയും
ഞാനല്ലാതെ
മറ്റാരെങ്കിലും
നിന്നിലുണ്ടോ
എന്ന് ഞാനും
തിരയാത്തിടത്തോളം
പ്രണയം
സേഫ് സോണിലാണ്.
ചാറ്റ് ബോക്സിൽ
ഇമോജികളുടെ
തമ്മിലടിയിലും
വെട്ടിലും
കുത്തിലും
മരിച്ചു
വീഴാത്തിടത്തോളം
പ്രണയം
സേഫ് സോണിലാണ്.
ഞാൻ നിന്നെ
പ്രണയിക്കുന്നു
എന്ന് പരസ്പരം
പറയാതിരിക്കുന്ന
കാലത്തോളം
പ്രണയം
സേഫ് സോണിലാണ്.❣️