തീരദേശത്തെ എല്ലാ സ്കൂളുകൾക്കും നൂറ് ശതമാനം വിജയം
തീരദേശത്തെ എല്ലാ സ്കൂളുകൾക്കും നൂറ് ശതമാനം വിജയം
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ തീരദേശത്തെ എല്ലാ സ്‌കൂളുകളിലും നൂറ് ശതമാനം വിജയം.
മതിലകം സെന്റ്്‌ജോസഫ്‌സ് സ്‌കൂളില്‍ 574 പേരാണ് പരീക്ഷ എഴുതിയത്. എല്ലാവരും വിജയിച്ചു, 99 പേര്‍ക്ക് ഫുള്‍ എ.പ്ലസ് ലഭിച്ചു. ചാമക്കാല ഗവ. മാപ്പിളി സ്‌കൂളില്‍ പരീക്ഷ എഴുതിയ 44 പേരും വിജയിച്ചപ്പോള്‍ 7 പേര്‍ക്ക് ഫുള്‍ എ.പ്ലസ് ലഭിച്ചു. ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതിയ 435 പേരും വിജയിച്ചു. 44 പേര്‍ക്ക് ഫുള്‍ എ.പ്ലസ് ലഭിച്ചു. പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ്. സ്‌കൂളില്‍ 215 പേരാണ് പരീക്ഷ എഴുതിയത്. എല്ലാവരും വിജയിച്ചു, 19 പേര്‍ക്ക് ഫുള്‍ എ.പ്ലസ് ലഭിച്ചു. കയ്പമംഗലം ഗവ. ഫിഷറീസ് സ്‌കൂളില്‍ 64 പേരാണ് പരീക്ഷ എഴുതിയത്. എല്ലാവരും വിജയിച്ചു, 6 പേര്‍ക്ക് ഫുള്‍ എപ്ലസ് ലഭിച്ചു. കഴിമ്പ്രം വി.പി.എം. എസ്.എന്‍.ഡി.പി. സ്‌കൂളില്‍ പരീക്ഷ എഴുതിയ 219 പേരും വിജയിച്ചു 31 പേര്‍ക്ക് ഫുള്‍ എ.പ്ലസ് ലഭിച്ചു. എടത്തിരുത്തി സെന്റ് ആന്‍സ് സ്‌കൂളില്‍ 153 പേര്‍ പരീക്ഷ എഴുതി എല്ലാവരും വിജയിച്ചു, 41 പേര്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. മതിലകം ഒ.എല്‍.എഫ്. സ്‌കൂളില്‍ 202 പേര്‍ പരീക്ഷ എഴുതി എല്ലാവരും വിജയിച്ചു, 59 പേര്‍ക്ക് ഫുള്‍ എ.പ്ലസ് ലഭിച്ചു. തളിക്കുളം ഗവൺമെൻറ് ഹൈസ്കൂൾ. 89 പേർ പരീക്ഷ എഴുതിയതിൽ 89 പേർ വിജയിച്ചു അഞ്ചുപേർക്ക് എ പ്ലസ് ലഭിച്ചു. നാട്ടിക എസ് എൻ ട്രസ്റ്റ് ഹൈസ്കൂളിനും 100% വിജയം