ഗ്രാമ വാർത്ത.
തൃപ്രയാറിൽ അടച്ചിട്ട കടകളിൽ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കകം വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.
തൃപ്രയാർ: രണ്ടു ദിവസങ്ങളിലായി തൃപ്രയാറിൽ കടകളിൽ നടന്ന മോഷണ കേസിലെ പ്രതിയെ വലപ്പാട് പൊലീസ് അറസ്റ്റു ചെയ്തു. വാടാനപ്പള്ളി പുതിയ വീട്ടിൽ ബഷീർ എന്ന ബാബു ( 52 ) ആണ് പിടിയിലായത്. പോളി സെന്ററിൽ പ്രവർത്തിക്കുന്ന ചിപ്പ്സ് കടയിലും പല ചരക്ക് കടയിലുമാണ് പണം മോഷണം നടത്തിയത്. തൃപ്രയാർ പാലത്തിന്റെ കിഴക്കേ കരയിൽ പ്രവർത്തിക്കുന്ന വെള്ളരിക്ക വിൽപ്പനക്കടയിലും കഴിഞ്ഞ ദിവസം പണം മോഷണം നടത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത് എസ്.എച്ച്.ഒ. സുമേഷ്, സി .പി . ഒമാരായ പി.യു.മനോജ് , പ്രബിൻ, അനീഷ് , കെ.ഡി.മനോജ് , രാജേഷ്, അനൂപ്, ലെനിൻ എന്നിവരുടെ സംഘമാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്.