ഗ്രാമ വാർത്ത.
സാരംഗ് ❤️
എസ്എസ്എൽസി പരീക്ഷ ഫലം മന്ത്രി പ്രഖ്യാപിക്കുന്ന സമയം ഒരു കുട്ടിയുടെ പരീക്ഷാ ഫലം മാത്രം എടുത്തുപറഞ്ഞു. ഒരുപക്ഷെ മുമ്പോരിക്കലും അങ്ങനെ പ്രത്യേകം വിദ്യാർത്ഥിയുടെ പേരും പരീക്ഷ ഫലവും എടുത്തുപറഞ്ഞ അവസരം ഉണ്ടാവില്ല.
ദിവസങ്ങൾക്ക് മുമ്പാണ് സാരംഗ് എന്ന പത്താം ക്ലാസ് വിദ്യാർത്ഥി വാഹനപകടത്തിൽപെട്ടത്. മസ്തിഷ്ക മരണം സംഭവിച്ച സാരംഗിന്റെ അവയവങ്ങൾ ദാനം നൽകിയിരുന്നു. ആറുപേർക്ക് പുതിയൊരു ജീവൻ നൽകിയാണ് അവൻ ഇന്ന് ലോകത്തോട് യാത്ര പറഞ്ഞത്.
ഉച്ചയോടെ അവന്റെ പരീക്ഷാ ഫലം ലോകത്തിന് മുന്നിൽ പ്രഖ്യാപിച്ചു. ഗ്രേസ് മാർക്കില്ലാതെ തന്നെ സാരഗ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയിരിക്കുകയാണ്.
പ്രഖ്യാപനം കഴിഞ്ഞപ്പോൾ മന്ത്രിയുടെ കണ്ണ് നിറഞ്ഞത് കണ്ടു. കേട്ട് നിന്നവരുടെയും കണ്ണ് നിറഞ്ഞിട്ടുണ്ടാവണം.
സാരംഗ് ❤️