ഗ്രാമ വാർത്ത.

കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു

കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു

റേഷൻ കടകളുടെ പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തിക്കൊണ്ട് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൂടുതൽ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന കെ- സ്റ്റോർന്റെ നാട്ടിക മണ്ഡല തല ഉദ്ഘാടനം നടന്നു. ചാഴൂർ പഞ്ചായത്തിലെ പുള്ള് 157 നമ്പർ റേഷൻ കടയിൽ നടന്ന പരിപാടി സി സി മുകുന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള ചുരുക്കം ചില റേഷൻ സാധനങ്ങൾ മാത്രം നൽകി വരുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകി മാറ്റിയെടുക്കുകയാണ് സർക്കാർ കെ സ്റ്റോർ പദ്ധതിയിലൂടെ.
പൊതുവിതരണ സംവിധാനത്തിൽ അളവുതൂക്ക കൃത്യത ഉറപ്പാക്കുന്നതിന് ഇ-പോസ് മെഷീനുകൾ ഇലക്ട്രോണിക് തുലാസുമായി ബന്ധിപ്പികുന്ന പദ്ധതിക്കും തുടക്കമാവുകയാണ്.

ചടങ്ങിൽ ചാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി ഇന്ദുലാൽ അധ്യക്ഷനായി.തൃശൂർ താലൂക്ക് സപ്ലൈ ഓഫീസർ സാബു പോൾ തട്ടിൽ, അന്തിക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ ശശിധരൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ , പഞ്ചായത്ത് അംഗം ഷില്ലി ജിജുമോൻ,റേഷനിങ് ഇൻസ്പെക്ടർ വി ആർ ബാബു തുടങ്ങിയവർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close