ഗ്രാമ വാർത്ത.
പിൻവിളിക്കു പോലും കാതോർക്കാതെ…
എല്ലാ ബന്ധങ്ങളും
ജീവിതാവസാനം വരെ
വേണമെന്നത്
അർത്ഥമില്ലാത്ത
ആഗ്രഹം ആണ്
ഇഷ്ടം ഉള്ള
മനുഷ്യരോട്
ഒപ്പമുള്ള സമയങ്ങൾ
അത്രമേൽ
മനോഹരമായ
ഓർമകൾ ആക്കി
ഹൃദയത്തിൽ സൂക്ഷിക്കുക
കരാറും കടപ്പാടും
ഇല്ലാതെ
ഇഷ്ടത്തിന്റെ അഭിനിവേശം. കഴിയുമ്പോൾ
മടുപ്പിന്റെ നനുത്ത ഗന്ധം പടരുമ്പോൾ
ഒറ്റവാക്കിൽ പരാതി പോലും
പറയാതെ
ഇറങ്ങി നടക്കുക
ഓർക്കുമൊന്നും
മറക്കുമോന്നുമുള്ള
ആവർത്തനത്തിന്റെ ചോദ്യങ്ങൾ
മറന്ന്
ഓർമ്മകൾ മാത്രം കടമെടുത്തു തിരിഞ്ഞു പോലും നോക്കാതെ നടന്നകലുക
പിൻവിളിക്കു പോലും കാതോർക്കാതെ… Sini Shibu 🌹