ഗ്രാമ വാർത്ത.
പൂർവ വിദ്യാർത്ഥി സംഗമം
പൂർവ വിദ്യാർത്ഥി സംഗമം
നാട്ടിക ശ്രീനാരായണ കോളേജ് 1982-85 ബി എ (ഇക്കണോമിക് )ബാച്ച് പൂർവ വിദ്യാർത്ഥി സംഗമം തളിക്കുളം സെൻഡറിൽ വല്ലത്ത് ആനന്തിന്റെ വസതിയിൽ 2023 മെയ്‌മാസം 19-)0 തിയ്യതി ശനിയാഴ്ച വൈകി മൂന്ന് മണിക്ക് നടന്നു.എസ് എൻ കോളേജ് മുൻ പ്രിൻസിപ്പാൾ പ്രഫസർ TR ഹാരി സംഗമം ഉൽഘാടനം ചെയ്തു. കേരള യൂണിവാഴ്‌സിറ്റി മുൻ പ്രൊ വൈസ് ചാൻസലർ Dr പ്രഭാഷ് മുഖ്യ അഥിതി ആയിരുന്നു. പൂർവ വിദ്യാർത്ഥികൾ ഇരുവരെയും ആദരിച്ചു. KR ജയപ്രകാശ് അധ്യക്ഷതവഹിച്ചു.കാവേരി കുന്നത്ത്, പത്മിനി, ശ്യാമള, ശ്രീകുമാർ, രാജേന്ദ്രൻ, അറുമുഖൻ എന്നിവർ ആശംസകൾ അർപ്പിച്ചു. എം വി ജയപ്രകാശൻ സ്വാഗതവും, കെ ആർ വാസൻ നന്ദിയും രേഖപെടുത്തി.