ഗ്രാമ വാർത്ത.
തൃപ്രയാർ എസ്.എൻ. ഡി പി എൽ.പി.സ്ക്കൂളിലെ 1975 – 76 ലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ “മയിൽപ്പീലി” യുടെ പ്രഥമ സംഗമം
തൃപ്രയാർ എസ്.എൻ. ഡി പി എൽ.പി.സ്ക്കൂളിലെ 1975 – 76 ലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ “മയിൽപ്പീലി” യുടെ പ്രഥമ സംഗമം അദ്ധ്യാപികയായിരുന്ന ശോഭന ടീച്ചറുടെ വസതിയിൽ സംഘടിപ്പിച്ചു. സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥിയും
പാലക്കാട് ചിറ്റൂർ എഞ്ചിനീയറിംഗ് കോളേജിലെ അദ്ധ്യാപകനുമായ രഘുറാം ശോഭന ടീച്ചർക്ക് സ്നേഹോപഹാരം സമ്മാനിച്ചു. തളിക്കുളത്തെ ടീച്ചറുടെ വസതിയിലായിരുന്നു സംഗമ പരിപാടി. സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥികളായിരുന്ന കവി കെ. ദിനേശ് രാജാ, ‘ ലോകനാഥൻ , ജോസ് എന്നിവരും ടീച്ചറുടെ കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു. സ്ക്കൂളിലെ മുൻ അദ്ധ്യാപികമാരായിരുന്ന മൺമറഞ്ഞ ജാനകിടീച്ചർ,
നളിനി ടീച്ചർ, നാരായണി ടീച്ചർ എന്നിവരെയും ചടങ്ങിൽ അനുസ്മരിച്ചു. സ്നേഹവിരുന്നും ഒരുക്കിയിരുന്നു