ഗ്രാമ വാർത്ത.
ഏങ്ങണ്ടിയൂർ ശ്രീ സുബ്രഹ്മണ്യ ശാസ്താമംഗലം ക്ഷേത്രത്തിൽ തൈപ്പൂയ ആറാട്ട് മഹോത്സവത്തിന് കൊടിയേറി.

ഏങ്ങണ്ടിയൂർ ശ്രീ സുബ്രഹ്മണ്യ ശാസ്താമംഗലം ക്ഷേത്രത്തിൽ തൈപ്പൂയ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. രാവിലെ ഗണപതിഹോമം, കലശപൂജ, വിശേഷാൽ പൂജകൾ, വൈകീട്ട് ദീപാരാധനക്ക് ശേഷം തൃക്കൊടിയേറ്റ് നടന്നു. ക്ഷേത്രം തന്ത്രി എൻ.എസ് വേലായുധൻ തന്ത്രിയുടെ സാന്നിധ്യത്തിൽ ബൈജുരാജ് തന്ത്രി കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ പരന്തൻ ഗോപാലൻ, മദനൻ ആറുകെട്ടി, ഷിനോദ് പങ്കൻപുരക്കൽ, ബാലസുബ്രഹ്മണ്യൻ വടക്കുഞ്ചേരി ,ശിവശങ്കരൻ പാട്ടാളി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.ഫെബ്രുവരി 5 നാണ് തൈപ്പൂയ ആറാട്ട് മഹോത്സവം.