വലിച്ചെറിയൽ മുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തളിക്കുളം ഗ്രാമപഞ്ചായത്ത് ശുചിത്വപൂരം മെഗാ ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
സംസ്ഥാന ഗവൺമെന്റ് നിർദ്ദേശ പ്രകാരം വലിച്ചെറിയൽ മുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തളിക്കുളം ഗ്രാമപഞ്ചായത്ത് ശുചിത്വപൂരം മെഗാ ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. തളിക്കുളം സ്നേഹതീരം ബീച്ച് ബസ്റ്റോപ്പ് പരിസരത്ത് വെച്ച് സംഘടിപ്പിച്ച പഞ്ചായത്ത് തല ഉദ്ഘാടനം തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. വികസന കമ്മിറ്റി ചെയർമാൻ എ. എം.
മെഹബൂബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പതിനൊന്നാം വാർഡ് മെമ്പർ കെകെ സൈനുദ്ദീൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് തല പ്രഖ്യാപനത്തിന് മുൻപായി ജനപ്രതിനികളുടെയും പൊതുപ്രവർത്തകരുടെയും കൂട്ടായ്മയിൽ വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ, വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, സന്ധ്യാ മനോഹരൻ, ബിന്നി അറക്കൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. VEO നവീൻ രാമചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജസീന്ത, VEO രശ്മി, തൊഴിലുറപ്പ് AE ശരണ്യ, ഓവർസിയർ ആശ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പത്താം വാർഡ് മെമ്പർ സന്ധ്യ മനോഹരൻ ചടങ്ങിൽ നന്ദി പറഞ്ഞു.