വാടാനപള്ളി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ഉൽഘാടനം ഇ.ടി.മുഹമ്മദ് ബഷീർ നിർവഹിച്ചു
ദുരന്തമുഖത്തും പ്രയാസങ്ങൾ നേരിടുന്ന സാഹചര്യങ്ങളിലും രാഷ്ട്രീയവും മതവും നോക്കാതെ പ്രവർത്തിക്കുന്ന സംഘടനയാണ് മുസ്ലിം ലീഗെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ്ങ് സെക്രട്ടറിഇ.ടി.മുഹമ്മദ് ബഷീർ എം.പി. പ്രസ്ഥാവിച്ചു. താണൂരിൽ 22 പേരുടെ ജീവെനെടുത്ത ബോട്ടപകടം ഉണ്ടായപ്പോഴും കേരളത്തിലുണ്ടായ പ്രളയ വേളയിലും കോറോണയിലും എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് കൊണ്ട് സർക്കാറിനേയും സമൂഹത്തേയും സഹായിക്കുന്ന നിലപാടാണ് മുസ്ലിം ലീഗ് അനുവർത്തിച്ചത്. ഒരിക്കലും ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയമോ മതമോ പ്രദേശമോ നോക്കരുതെന്ന ദൃഢമായ നിലപാടാണ് മുസ്ലിം ലീഗിന്റേത്. സമൂഹത്തിലെ ദുർ ബലരേയും പാവപ്പെട്ടവരേയും ചേർത്തു പാടിക്കുമ്പോഴാണ് ഉത്തരവാദിത്തബോധള്ള രാഷ്ട്രീയ പ്രവർത്തനം നടത്തിയെന്ന് അവകാശപ്പെടാനാവൂ എന്നും അദ്ദേഹം കൂട്ടി ചേർത്തു. കേരളത്തിൽ അങ്ങോളമിങ്ങോളം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സി.എച് സെന്ററു കളിൽ രാഷ്ട്രീയ പര മോ മതപരമോ പ്രാദേശികമോ ആയ ഒരു വേർതിരിവുകളില്ലാതെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പോലും ആളുകൾ എത്തിപെടുകയാണ്. അവർക്ക് ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുമ്പോൾ ഒരു വലിയ സന്തോഷവും സമാധാനാവും സംതൃപ്തിയുമാണ് മനസ്സിന് അനുഭവപ്പെടുന്നത്. തിരുവനന്തപുരം സി.എഛ് സെന്ററിന്റെ ചെയർമാൻ കൂടിയായ ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. വാടാനപള്ളി പഞ്ചായത്ത് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ പുതുതായി രൂപീകരിച്ച ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ പ്രവർത്തനോൽഘാടനവും റിലീഫ് വിതരണവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ എ.എ.മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.എൻ. പ്രതാപൻ (എം.പി.) മുഖ്യാതിഥിയായിരുന്നു. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് ഷിബു മീരാൻ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച് റഷീദ്
മുസ്ലിം ലീഗ് നേതാക്കളായ സി.എ.മുഹമ്മദ് റഷീദ്, കെ.എ. ഹാറൂൺ റഷീദ്, എസ്.എം. അസ്ഗറലി തങ്ങൾ, പി.എ.ഷാഹുൽ ഹമീദ്, ആർ.എ.അബ്ദുൽ മനാഫ്, എ.എം. സനാഫൽ, ആർ.എ.അബ്ദുൽ മജീദ്, എ.എ.ഷജീർ, രജനീകൃഷ്ണാനന്ദ്, താഹിറ സാദിഖ്, എ.വൈ. ഹർഷാദ്, എ.എം. നിയാസ് രേഖ അശോഖൻ എന്നിവർ പ്രസംഗിച്ചു. ശിഹാബ് തങ്ങൾ റിലീഫ് സെൽ സെക്രട്ടറി ഹംസ മന്ദലംകുന്ന് സ്വാഗതവും ട്രഷറർ എ.കെ. ശംസുദ്ധീൻ നന്ദിയും പറഞ്ഞു.