വെളുത്തേടത്ത് നായർ സർവീസ് സൊസൈറ്റിയുടെ പത്താം ത്യശ്ശൂർ ജില്ലാ സമ്മേളനം
വെളുത്തേടത്ത് നായർ സർവീസ് സൊസൈറ്റിയുടെ പത്താം ത്യശ്ശൂർ ജില്ലാ സമ്മേളനം രാവിലെ 9ന് പ്രകടനത്തോടുകൂടി ആരംഭിച്ചു സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ബി നാരായണൻ നായർ പതാക ഉയർത്തി തുടർന്ന് നടന്ന പൊതുസമ്മേളനം എംപി ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് വി.എം ശ്രീധരൻ നായർ അധ്യക്ഷനായി ജില്ലാ ജനറൽ സെക്രട്ടറി വി യു കേശവദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ നാട്ടിക എംഎൽഎ സിസി മുകുന്ദൻ മുഖ്യാതിഥിയായിരുന്നു സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് പഴംപള്ളത്ത് സംഘടന വിശദീകരണം നടത്തി സംസ്ഥാന പ്രസിഡണ്ട് രാജപ്പൻ നായർ ചേർപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി എൻ സുരേഷ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി വി ഹരിദാസൻ തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡണ്ടമാരായ വിനയചന്ദ്രൻ പി.ടി രാധാകൃഷ്ണൻ വി എൻ അനിൽ പഴുക്കര ജില്ലാ ജനറൽ സെക്രട്ടറിമാരായ വേണു വി ജി.അയ്യപ്പൻ അന്തിക്കാട് . സുധീഷ് കൊടകര വത്സലകുമാരി വനിതാ വിങ്ങ് പ്രസിഡണ്ട് ഷിജിത മോഹൻ . നിഷ ജയേഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി