ഏങ്ങണ്ടിയൂരിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് അപകടം.
ഏങ്ങണ്ടിയൂരിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് അപകടം.
ഏങ്ങണ്ടിയൂർ : നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് ലോറിയുടെ മുൻഭാഗം തകർന്നു. ഇന്ന് രാവിലെ 5.45 ന് ഏങ്ങണ്ടിയൂർ ചന്തപ്പടിക്കു സമീപമാണ് അപകടം. ബസ് കയറിവന്നപ്പോൾ ഡ്രൈവർ ബ്രേക്ക് ചവിട്ടിയെങ്കിലും വണ്ടി നിയന്ത്രണം വിട്ട് റോഡിനോട് ചേർന്നുള്ള വലിയമരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.പെരുമ്പാവൂരിൽ നിന്ന് പട്ടാമ്പിയിലേക്ക് ലോഡുമായിപോകുകയായിരുന്നു ലോറി.
എൻ എച്ച് 66 വികസനപ്രവർത്തികൾ നടക്കുന്ന ഏങ്ങണ്ടിയൂർ ചന്തപ്പടിയിൽ വാഹനങ്ങൾ കടന്ന് പോകുവാനുള്ള സൗകര്യം വളരെ കുറവാണ്. റോഡിൻ്റെ പകുതി ഭാഗത്ത് കൂടി മാത്രമാണ് വാഹനങ്ങൾക്ക് കടന്ന് പോകുന്നതിന് ഇവിടെ സൗകര്യമുള്ളു. ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന ദേശീയപാതയിൽ വാഹന യാത്രികർക്ക് അപകടരഹിതമായി യാത്ര ചെയ്യുവാൻ വേണ്ട സൗകര്യം ഒരുക്കണമെന്ന് പൊതു പ്രവർത്തകൻ ലെത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു,