ഗ്രാമ വാർത്ത.
അവാർഡ് തുക പണിയ വിഭാഗത്തിലെ വിദ്യാർത്ഥിക്ക് കൈമാറും – സി. കെ ശശീന്ദ്രൻ

അവാർഡ് തുക പണിയ വിഭാഗത്തിലെ വിദ്യാർത്ഥിക്ക് കൈമാറും – സി. കെ ശശീന്ദ്രൻ
മണപ്പുറം സമീക്ഷ – കെ വി പീതാംബരൻ സാമൂഹ്യ സേവന പുരസ്കാരം അവാർഡ് തുക ഈ വർഷം വയനാട്ടിൽ നിന്നും പത്താം ക്ലാസിൽ ഉയർന്ന മാർക്കു നേടുന്ന ആദിവാസി ( പണിയ) വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥിക്ക് കൈമാറുമെന്ന് സി. കെ. ശശീന്ദ്രൻ . മണപ്പുറം സമീക്ഷ – കെ വി പീതാംബരൻ സാമൂഹ്യ സേവന പുരസ്കാരം പി ആർ കറപ്പനിൽ നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടികയിലെ പൊതുജീവിതത്തിന്റെ സമസ്ത മേഖലയിലും നിറഞ്ഞു നിന്നിരുന്ന കെ വി പീതാംബരന്റെ സ്മരണക്കായി ഏർപ്പെടുത്തിയതാണ്. പുരസ്കാരം 10000 രൂപയാണ് അവാർഡ് തുക.
