ഗ്രാമ വാർത്ത.

തളിക്കുളം ഗ്രാമപഞ്ചായത്ത് 2022-23 ജനകീയസൂത്രണ പദ്ധതി പ്രകാരം കുട്ടികൾക്കുള്ള നീന്തൽ പരിശീലനം ആരംഭിച്ചു.

തളിക്കുളം ഗ്രാമപഞ്ചായത്ത് 2022-23 ജനകീയസൂത്രണ പദ്ധതി പ്രകാരം കുട്ടികൾക്കുള്ള നീന്തൽ പരിശീലനം ആരംഭിച്ചു. തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സി. പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ഐ. സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 7 മുതൽ 15 വയസ്സ് വരെയുള്ള 200 കുട്ടികൾക്കാണ് നീന്തൽ പരിശീലനം നടത്തുന്നത്. പരിശീലനവും യൂണിഫോമും സൗചന്യമായി പഞ്ചായത്ത്‌ നൽകും. കുട്ടികൾ വെള്ളത്തിൽ വീണുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിന് വേണ്ടിയാണ് നീന്തൽ പരിശീലനം നൽകുന്നത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മണപ്പുറം അക്വാട്ടിക് കോംപ്ലക്സിലാണ് പരിശീലനം നൽകുന്നത്. തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അനിത ടീച്ചർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ എ. എം. മെഹബൂബ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ, വാർഡ് മെമ്പർമാരായ സന്ധ്യമനോഹരൻ, ജീജ രാധാകൃഷ്ണൻ, ബിന്നി അറക്കൽ, മണപ്പുറം ഫൌണ്ടേഷൻ CEO ജോർജ് ഡി ദാസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മണപ്പുറം ഫിറ്റ്നസ് ട്രൈനെർ റഫീഖ് ചടങ്ങിൽ നന്ദി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close