പുതിയ അധ്യയന വർഷത്തിൽ പുത്തൻ പള്ളിക്കൂടങ്ങൾ
97 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു
പുതിയ അധ്യയന വർഷത്തിൽ പുത്തൻ പള്ളിക്കൂടങ്ങൾ
97 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു
ജില്ലയിൽ എട്ട് സ്കൂളുകൾ
പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾ കുട്ടികൾക്ക് സർക്കാരിന്റെ സമ്മാനമായി പുത്തൻ പള്ളിക്കൂടങ്ങൾ. സംസ്ഥാനത്ത് 97 പുതിയ സ്കൂൾ കെട്ടിടങ്ങളുടെയും മൂന്ന് ടിങ്കറിങ് ലാബുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
നാടിനെ ദോഷമായി ബാധിക്കുന്ന ലഹരി മാഫിയ കുട്ടികളെ ലക്ഷ്യമിട്ടിരിക്കുന്നുണ്ടെന്നും ഈ വിഷയം ഗൗരവമായി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അധ്യാപകർ കുട്ടികളുടെ മാറ്റങ്ങൾ അറിയാൻ ശേഷിയുള്ളവരാകണമെന്നും നിശ്ചിത എണ്ണം കുട്ടികൾക്ക് മെന്റർ ആയി ഒരു അധ്യാപകൻ ഉണ്ടാകണാമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൗൺസിലർമാരുടെ സേവനം ഉറപ്പാക്കണം. നാടിന്റെ രക്ഷയ്ക്കായി ഭാവിതലമുറ അപകടത്തിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. സ്കൂളുകളിലേക്ക് അനാവശ്യമായി ആളുകൾ വരേണ്ടതില്ലെന്നും സ്കൂൾ പരിസരത്ത് ലഹരി വില്പന നടക്കുന്നുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. പുതിയ സ്കൂൾ കെട്ടിടങ്ങൾ, ലൈബ്രറി, ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് സൗകര്യങ്ങളും ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലായി 45,000 ക്ലാസ് റൂമുകൾ സാങ്കേതികവിദ്യാസൗഹൃദം ആക്കിയിട്ടുണ്ട്. സ്കൂളുകളിൽ കമ്പ്യൂട്ടർ ലാബ് സൗകര്യം ഒരുക്കി കഴിഞ്ഞു. ഡിജിറ്റൽ സാങ്കേതികവിദ്യ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിലാണ് പൊതു വിദ്യാഭ്യാസം ഒരുക്കിയിട്ടുള്ളത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇരിങ്ങാലക്കുട സ്കൂൾ
നവകേരളം കർമ്മപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കിഫ്ബി ഫണ്ട് ഒരു കോടി രൂപ ഉപയോഗിച്ച് പണി പൂർത്തികരിച്ച ഹൈസ്ക്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സോണിയാ ഗിരി ശിലാഫലകം അനാച്ഛാദനം ചെയ്തു.
ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജിഷ ജോബി, അംബിക പള്ളിപ്പുറത്ത്, സി സി ഷിബിൻ, ജെയ്‌സൺ പാറേക്കാടൻ, എച് എസ് എസ് പ്രിൻസിപ്പാൾ എം കെ മുരളി, വി എച് എസ് ഇ പ്രിൻസിപ്പാൾ ആർ രാജലക്ഷ്മി, ഹൈസ്കൂൾ പ്രധാന അധ്യാപിക ടി കെ ലത, ഇരിങ്ങാലക്കുട ബി പി സി കെ ആർ സത്യപാലൻ,രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, പുർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
തിരുവില്വാമല
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച തിരുവില്വാമല ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം കെട്ടിട ഉദ്ഘാടന ചടങ്ങിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമ ബോർഡ് ചെയർമാൻ യു ആർ പ്രദീപ് ശിലാഫലകം അനാച്ഛാദനം നിർവഹിച്ചു.
കിഫ്ബി ഫണ്ടിൽ നിന്ന് 4.17 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൽ 21 ക്ലാസ് മുറികളാണുള്ളത്. ഒരോ നിലയിലും ഏഴ് ക്ലാസ് മുറികളും ടോയലറ്റ് ബ്ലോക്ക്, ഡൈനിങ് ഹാൾ എന്നിവ നിർമിച്ചിട്ടുണ്ട്.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷറഫ്, ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ് നായർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം ഉദയൻ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ബിനി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സിന്ധു സുരേഷ്, ആശാ ദേവി, പഞ്ചായത്തംഗങ്ങളായ കെ പി ഉമാശങ്കർ, കെ ബാലകൃഷ്ണൻ, പ്രശാന്തി രാമരാജ്, സ്കൂൾ പ്രിൻസിപ്പാൾ കെ ജയശങ്കർ, പ്രധാനാധ്യാപിക ഇൻ ചാർജ്ജ് കെ ജ്യോതി, പിടിഎ പ്രസിഡന്റ് അഷറഫ് മൗലവി, പ്രോജക്റ്റ് എഞ്ചിനിയർ കെ എം മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.
തൃശൂർ ജി എം ബി എച്ച് എസ് എസിൽ ഡിവിഷൻ കൗൺസിലർ റെജി ജോയ്, പ്രിൻസിപ്പൽ മായ ആർ കൃഷ്ണൻ, ഹെഡ്മിസ്ട്രസ് ഡോ. സംഗീത കെ കെ പി, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
കുന്നംകുളത്ത് 2 സ്കൂള്‍ കെട്ടിടങ്ങള്‍
പൊതു വിദ്യാഭ്യാസ മേഖലയിലെ മികവിന്റെ കേന്ദ്രങ്ങളായ കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ബോയ്സ്, ഗേള്‍സ് സ്കൂളുകളില്‍ കിഫ്ബി ഫണ്ടായ ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച സ്കൂള്‍ കെട്ടിടം തുറന്നുകൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഉദ്ഘാടന സമ്മേളനത്തിനു ശേഷം രണ്ട് സ്കൂളുകളിലും എ സി മൊയ്തീന്‍ എംഎല്‍എ ശിലാഫലക അനാച്ഛാദനം നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ മുഖ്യാതിഥിയായി. വൈസ് ചെയര്‍പേഴ്സണ്‍ സൌമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, ടി സോമശേഖരന്‍, പ്രിയ സജീഷ്, പി കെ ഷെബീര്‍, കൌണ്‍സിലര്‍മാരായ ബിജു സി ബേബി, വി കെ സുനില്‍കുമാര്‍, ലെബീബ് ഹസന്‍, വി മനോജ്കുമാര്‍, ഫാ. ഗീവര്‍ഗീസ്, അധ്യാപകരായ എം കെ സോമന്‍, പി ഐ റസിയ, നാസര്‍ പുന്നശ്ശേരി, വി ബി ശ്യാം തുടങ്ങിയവര്‍ പങ്കെടുത്തു.
ചാവക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ
ഗുരുവായൂർ മണ്ഡലത്തിലെ ചാവക്കാട് ഗവ. ഹയർ സെക്കൻഡറി വിദ്യാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽ എൻ കെ അക്ബർ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ സായിനാഥൻ, എ എം ഷഫീർ, ബിന്ദു അജിത് കുമാർ, കൗൺസിലർ ജ്യോതി രവീന്ദ്രനാഥ്, ഹെഡ്മിസ്ട്രസ് സി പി ലിജ, സ്കൂൾ പ്രിൻസിപ്പാൾ പി സീന, പിടിഎ പ്രസിഡന്റ് എം കെ മുരളീധരൻ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥി നിസാം, മറ്റു മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ തുടങ്ങിയവരെ അനുമോദിച്ചു.
കിഫ്ബി ഫണ്ടിൽ നിന്നും ഒരുകോടി രൂപ വിനിയോഗിച്ചാണ് ചാവക്കാട് ഗവ. ഹൈസ്കൂൾ കെട്ടിടം നിർമ്മിച്ചത്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിലുൾപ്പെടുത്തിയാണ് വിദ്യാലയത്തെ മികവിന്റെ പാതയിലേക്ക് ഉയർത്തിയത്.
ഏഴ് ക്ലാസ് മുറികളും മൂന്ന് ടോയ്ലറ്റ് ബ്ലോക്കും ഒരുക്കിയിട്ടുണ്ട്. നേരത്തെ എംഎൽഎ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിലാണ് പുതുതായി ഏഴ് ക്ലാസ് മുറികളും ടോയ്ലെറ്റും തയ്യാറാക്കിയത്. നിലവിൽ ആകെ 12 ക്ലാസ് മുറികളോടു കൂടിയ വിശാലമായ മൂന്ന് നില കെട്ടിടമാണ് കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി തയ്യാറാക്കിയിട്ടുള്ളത്. ക്ലാസ് മുറികളും ടോയ്ലെറ്റ് ബ്ലോക്കും കൂടി 5740 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിലാണ് പണി പൂർത്തീകരിച്ചത്. 5 മുതൽ 10 വരെ ക്ലാസുകളാണ് കെട്ടിടത്തിൽ പ്രവർത്തിക്കുക. കൂടാതെ ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, ഓഫീസ് റൂം തുടങ്ങിയവയും പ്രവർത്തിക്കും.
അഞ്ചേരി
അഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കെട്ടിട ഉദ്ഘാടന ചടങ്ങിൽ മേയർ എം കെ വർഗീസ് മുഖ്യാതിഥിയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, കൗൺസിലർമാരായ ഇ വി സുനിൽരാജ്, നിമ്മി റപ്പായി, ശ്യാമള വേണുഗോപാൽ, നീതു ദിലീഷ്, മറ്റു ജനപ്രതിനിധികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയിൽ കിഫ്ബി അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. കില പി എം യു ആയാണ് കെട്ടിടം നിർമിച്ചത്.
അന്നമനട
അന്നമനട സമിതി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ശിലാഫലകം അനാച്ഛാദനം വി ആര്‍ സുനില്‍കുമാർ എംഎൽഎ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റര്‍ മുഖ്യാഥിതി ആയ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ശോഭന ഗോഗുൽനാഥ്, അന്നമനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടെസ്സി ടൈറ്റസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി കെ സതീശൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കെ എ, വാർഡ് മെമ്പർ സി കെ ഷിജു, സുനിത സജീവൻ, പിടിഎ പ്രസിഡൻറ് മുരുകേഷ് കടവത്ത്, പ്രിൻസിപ്പൽ ഇൻ ചാർജ് ദീപ്തി ടി എസ്, ഹെഡ്മിസ്ട്രസ്സ് ജാസ്മി പി എ, എസ്എംസി ചെയർമാൻ റോയ്, സുനിത ഷാജു, അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി വി വിനോദ്, സ്റ്റാഫ് സെക്രട്ടറി ജിൽസൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.