ഗ്രാമ വാർത്ത.
അന്തിക്കാട് ഗ്രാമപഞ്ചായത്തും കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിൻ്റെയും സംയുകത ആഭിമുഖ്യത്തിൽ നടന്ന സൗജന്യ യോഗ പരിശീലനം ക്യാമ്പിന്റ ഉദ്ഘാടനം എസ്.സി. വനിത വ്യവസായ കേന്ദ്രത്തിൽ വെച്ച് അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി രാമൻ ഉദ്ഘാടനംനിർവഹിച്ചു.
അന്തിക്കാട് ഗ്രാമപഞ്ചായത്തും കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിൻ്റെയും സംയുകത ആഭിമുഖ്യത്തിൽ നടന്ന സൗജന്യ യോഗ പരിശീലനം ക്യാമ്പിന്റ ഉദ്ഘാടനം എസ്.സി. വനിത വ്യവസായ കേന്ദ്രത്തിൽ വെച്ച് അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി രാമൻ നിർവഹിച്ചു. ചടങ്ങിൽ അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എസ്.സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. പതിനഞ്ചാം വാർഡ് മെമ്പർ സരിത സുരേഷ് സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മേനക ടീച്ചർ, എച്ച്.എം.സി. മെമ്പർമാരായ ഷൈൻ പള്ളിപറമ്പിൽ, രാമചന്ദ്രൻ പള്ളിയിൽ തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു ,യോഗ ട്രെയിനർ വിപിൻ .കെ.പി.വിഷയ അവതരണം നടത്തി ,മെഡിക്കൽ ഓഫീസർ മിനി.വി.ആർ, നന്ദി പറഞ്ഞു