ഗ്രാമ വാർത്ത.

ഇന്ത്യയിൽ കോടതി ഉത്തരവുകൾ നടപ്പാക്കപ്പെടുന്നില്ലെന്നും ജനങ്ങൾക്ക് ശരിയായ അർത്ഥത്തിൽ നീതി ലഭിക്കുന്നുണ്ടെന്ന് സർക്കാരും ചീഫ് ജസ്റ്റിസും ഉറപ്പാക്കണമെന്നും പ്രസിഡന്റ് ദ്രൗപതി മുർമു.

ഇന്ത്യയിൽ കോടതി ഉത്തരവുകൾ നടപ്പാക്കപ്പെടുന്നില്ലെന്നും ജനങ്ങൾക്ക് ശരിയായ അർത്ഥത്തിൽ നീതി ലഭിക്കുന്നുണ്ടെന്ന് സർക്കാരും ചീഫ് ജസ്റ്റിസും ഉറപ്പാക്കണമെന്നും പ്രസിഡന്റ് ദ്രൗപതി മുർമു. ജാർഖണ്ഡ് ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ശരിയായ അർത്ഥത്തിൽ ജനങ്ങൾക്ക് നീതി ലഭിക്കാനുള്ള സംവിധാനം സർക്കാരും കോടതികളും ഉണ്ടാക്കണം. കോടതിയിൽ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായാലും ജനങ്ങൾക്ക് യഥാർത്ഥ അർത്ഥത്തിൽ നീതി ലഭിക്കുന്നില്ല. ഇത്തരം നിരവധി പരാതികൾ തനിക്കുമുന്നിൽ വരുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

ജനങ്ങൾക്ക് നീതി ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും കോടതിയുടെയും ഉത്തരവാദിത്തമാണ്. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്, ജാർഖണ്ഡ് ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി-ഹൈക്കോടതി ജഡ്ജിമാർ, കേന്ദ്ര നിയമമന്ത്രി തുടങ്ങി നിരവധി പേർ അണിനിരന്ന വേദിയിൽ വച്ചാണ് രാഷ്ട്രപതി ഇവ നടപ്പിലാക്കാനുള്ള മാർ​ഗങ്ങൾ ആവശ്യപ്പെട്ടത്. ഇതിനായി പ്രത്യേക നിയമം ഉണ്ടാക്കണമെങ്കിൽ അത് ഉണ്ടാക്കണമെന്നും ജനങ്ങളുടെ നീതി മാത്രമാകണം ലക്ഷ്യമെന്നും ദ്രൗപദി മുർമു ആവശ്യപ്പെട്ടു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close