ഗ്രാമ വാർത്ത.

കൈത്താങ്ങായി സർക്കാർ 539 പരാതികൾ പരിഗണിച്ചു

കൈത്താങ്ങായി സർക്കാർ: 539 പരാതികൾ പരിഗണിച്ചു

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കുന്നംകുളം മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന കരുതലും കൈത്താങ്ങും കുന്നംകുളം താലൂക്ക് തല അദാലത്തിൽ ലഭിച്ച 539 പരാതികളും പരിഗണിച്ചു. ഓൺലൈനായി ലഭിച്ച 208 പരാതികളും പുതിയതായി ലഭിച്ച 331 പരാതികളുമാണ് പരിഗണിച്ചത്. 12 പുതിയ മുൻഗണന റേഷൻ കാർഡുകളും അദാലത്തിൽ വിതരണം ചെയ്തു.

റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, എംഎൽഎമാരായ എ സി മൊയ്തീൻ, മുരളി പെരുനെല്ലി, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, എഡിഎം ടി മുരളി എന്നിവർ പരാതികൾ പരിഗണിച്ചു.

അദാലത്തിൽ അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമികയ്യേറ്റം, അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുന്നത്, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും, കെട്ടിട നിർമാണച്ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), റേഷൻകാർഡ്, പെൻഷൻ, ക്ഷേമനിധി ആനുകൂല്യത്തിനുള്ള അപേക്ഷകൾ, ഇ ഗ്രാന്റ്സ്, പട്ടയം, ഗതാഗതം തുടങ്ങിയ വിഷയങ്ങളിലാണ് പരാതി ലഭിച്ചത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close